- കന്നുകാലികൾക്കെതിരായ നായ്ക്കളുടെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഐഎഫ്എ
- ഗാൽവേ വെസ്റ്റ് ഉപതിരഞ്ഞെടുപ്പ്; സിലിയൻ കീൻ ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി
- ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്; ഐറിഷ് പൗരത്വം ലഭിച്ച വിദേശപൗരന്മാരുടെ എണ്ണം വർധിച്ചു
- ലെബനനിൽ ഐറിഷ് സൈനികർ ഉൾപ്പെട്ട സംഘത്തെ ലക്ഷ്യമിട്ട് ആക്രമണം; പോളിഷ് സേനാംഗങ്ങൾക്ക് പരിക്ക്
- ഡൗണിലെ ആക്രമണം; നാല് കൗമാരക്കാർ പിടിയിൽ
- ഡെറിയിലെ യുവതിയുടെ മരണം; 30 കാരനെതിരെ കുറ്റം ചുമത്തി
- ടിപ്പററിയിലെ ആക്രമണം; കൗമാരക്കാരിയ്ക്കും സ്ത്രീയ്ക്കുമെതിരെ കുറ്റം ചുമത്തി
- കോർക്കിൽ ഹോളി ആഘോഷം
Author: sreejithakvijayan
ടിപ്പററി: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ് ഓപ്പൺ ഫോറവുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ. നാളെ ( ഫെബ്രുവരി 19) ഫാരോൺഷോനീൻ യൂത്ത് ആൻഡ് കമ്യൂണിറ്റി സെന്ററിലാണ് പരിപാടി. ക്ലാസ് മുറികൾക്കപ്പുറത്തേയ്ക്ക് കുട്ടികളെ കൈപിടിച്ച് നയിക്കാൻ എന്ത് ചെയ്യാം എന്നതിനെക്കുറിച്ചാകും ഫോറം ചർച്ച ചെയ്യുക. രണ്ട് സെഷനുകൾ ആയിട്ടാണ് പരിപാടി. ഉച്ചയ്ക്ക് 1 മണി മുതൽ 2.30 വരെ പ്രൈമറി, സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇവരുടെ രക്ഷിതാക്കൾക്കും വേണ്ടിയാണ് ആദ്യ സെഷൻ നടക്കുക. 2.30 മുതൽ 4 മണിവരെ സെക്കൻഡറി സ്‌കൂൾ കുട്ടികൾക്കും ഇവരുടെ രക്ഷിതാക്കൾക്കും വേണ്ടിയുളളതാണ് രണ്ടാമത്തെ സെഷൻ. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും കോർഡിനേറ്റർമാരുമായി ബന്ധപ്പെടുക. ദയാനന്ദ് : 0894873070 നിഷ ഷിനു : 0877797397
ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയ്ക്ക് തടവ് ശിക്ഷ. 48 കാരനായ പാട്രിക് ഗ്രീലിഷിനാണ് തടവ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ ഇയാൾ ഓൺലൈനിൽ ഭീഷണി മുഴക്കിയത്. നാല് മാസത്തേയ്ക്കാണ് ഗാൽവേ സ്വദേശിയായ 48 കാരന് ജയിൽശിക്ഷ വിധിച്ചത്. ഇയാളുടെ ഭീഷണികൾ ഗൗരവ സ്വഭാവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് നാല് മാസത്തെ തടവ് ശിക്ഷ വിധിച്ചത്.
ഡബ്ലിൻ: ട്വന്റി 20 വേൾഡ് കപ്പിൽ അയർലൻഡ് സൂപ്പർ 8 കാണാതെ പുറത്ത്. ഇന്നലത്തെ മത്സരം മഴയെ തുടർന്ന് റദ്ദാക്കിയതോടെയാണ് ടീമിന് പുറത്തുപോകേണ്ട സാഹചര്യം ഉണ്ടായത്. അയർലൻഡിനൊപ്പം ഓസ്‌ട്രേലിയയും പുറത്തായിട്ടുണ്ട്. ശ്രീലങ്കയിലെ പല്ലക്കെലെയിലാണ് മത്സരം നടക്കാനിരുന്നത്. എന്നാൽ മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട അയർലൻഡിന് മൂന്ന് പോയിന്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്.
വിക്ലോ: ഡീഡ്രെ ജേക്കബിന്റെയും ജോ ജോ ഡുള്ളാർഡിന്റെയും തിരോധാനവും കൊലപാതകങ്ങളും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധനകൾ തുടരുന്നു. വിക്ലോയിലെ ക്വാറി പരിസരത്താണ് പോലീസിന്റെ തിരച്ചിൽ. തുടർച്ചയായ മൂന്നാം ദിവസമാണ് തിരച്ചിൽ തുടരുന്നത്. വിക്ലോ- കിൽഡെയർ അതിർത്തിയ്ക്ക് അടുത്താണ് ഇന്നത്തെ തിരച്ചിൽ. വരും ദിവസങ്ങളിൽ പ്രദേശത്ത് കുഴിയെടുത്തുള്ള പരിശോധനകൾ തുടരും. തെളിവുകൾ കണ്ടെത്തുകയാണ് തിരച്ചിലിലൂടെ അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. സീരിയസ് ക്രൈം റിവ്യൂ ടീമും ഗാർഡ നാഷണൽ ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
അർമാഗ്: കൗണ്ടി അർമാഗിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. ബെസ്ബ്രൂക്കിലെ സെന്റ് പോൾസ് ഹൈ സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സ്‌കൂൾവിട്ട ശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്നു കുട്ടികൾ. 40 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ന്യൂറിയിൽ നിന്നും ന്യൂടൗൺഹാമിൽടൺ റോഡിൽ വച്ച് ബസ് മറിയുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റും മഴയും. ഇതേ തുടർന്ന് ഇന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്. ഇന്നലെ രാത്രി 11 മണി മുതലാണ് കൗണ്ടികളിൽ മുന്നറിയിപ്പ് നിലവിൽവന്നത്. വെക്‌സ്‌ഫോർഡ്, വിക്ലോ, ഡബ്ലിൻ, മീത്ത്, ലൗത്ത് എന്നീ കൗണ്ടികളിൽ ശക്തമായ കാറ്റ് വീശും. ഇവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ വാണിംഗ് അവസാനിക്കും. ലെയ്ൻസ്റ്ററിലും കാവൻ, മൊനാഘൻ, കോർക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലുമാണ് മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് ഉള്ളത്. ഇന്ന് രാത്രി 11 മണിവരെ ഈ മുന്നറിയിപ്പ് തുടരും. കാറ്റിന്റെയും മഴയുടെയും സാഹചര്യത്തിൽ ഏവരും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
ഡബ്ലിൻ: ഫിൻഗ്ലാസിൽ വാഹനാപകടത്തിൽ കൗമാരക്കാരന് ഗുരുതര പരിക്ക്. വാലി പാർക്ക് ഡ്രൈവിൽ ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 16 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിടിച്ചാണ് 16 കാരന് പരിക്കേറ്റത്. കുട്ടിയെ ഇടിച്ചിട്ടയുടൻ കാറുകാരൻ സ്ഥലത്ത് നിന്നും കടന്ന് കളയുകയായിരുന്നു. കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പരിക്കുകൾ സാരമുള്ളത് ആണെങ്കിലും ജീവന് ഭീഷണിയുള്ളതല്ല.
കോർക്ക്: കോർക്കിൽ വീടിന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിൽ പ്രതിയ്ക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കാൻ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം. കഴിഞ്ഞ ദിവസം ആയിരുന്നു 40 കാരിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. റോഷെസ്ടൗൺ പരിസരത്ത് ആയിരുന്നു സംഭവം. ആക്രമണം നടക്കുമ്പോൾ 40 കാരിയായ സ്ത്രീയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായത്. ജനാല വഴി താഴേയ്ക്ക് ചാടി ഇവർ രക്ഷപ്പെടുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിന്റെ റോഡ് വികസനത്തിനായി വൻ തുകയുടെ ധനസഹായം പ്രഖ്യാപിച്ച് ഗതാഗത മന്ത്രി. ദേശീയ, പ്രാദേശിക റോഡുകളുടെ വികസനത്തിനായി 1.5 മില്യൺ യൂറോയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അനുവദിച്ച തുകയിൽ വർധനവ് ഉണ്ട്. 2025 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഫണ്ടിംഗിൽ 13 ശതമാനത്തിന്റെ വർധനവാണ് ഇക്കുറി വരുത്തിയിരിക്കുന്നത്. 2,800 കിലോമീറ്റർ റോഡുകൾ പരിപാലിക്കാനും 2,330 കിലോമീറ്റർ മെച്ചപ്പെടുത്താനും ഈ തുക വിനിയോഗിക്കും. ദേശീയ വികസന പദ്ധതി പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. ചെറുകിട റോഡുകൾ മച്ചപ്പെടുത്തലുകൾക്കായി 20 മില്യൺ യൂറോയുടെ പ്രത്യേക ഗ്രാന്റുകളും ഉണ്ട്.
ഡബ്ലിൻ: അയർലൻഡിൽ ആശുപത്രികളിൽ കിടക്ക ലഭിക്കാത്ത രോഗികളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം 628 രോഗികളാണ് ട്രോളികളിൽ തുടരുന്നത്. ചൊവ്വാഴ്ച രാവിലെവരെയുള്ള കണക്കുകൾ ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് പുറത്തുവിട്ടത്. 398 രോഗികൾ എമർജൻസി ഡിപ്പാർട്ട്‌മെന്റിലാണ് ചികിത്സയിൽ കഴിയുന്നത്. 230 പേർ വാർഡുകളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ 99 പേരാണ് കിടക്കകൾ ഇല്ലാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സ തേടിയത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 70 പേരും ട്രോളികളിൽ കഴിയുന്നുണ്ട്. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 43 പേർക്കാണ് കിടക്കകൾ ആവശ്യം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
