ഡൗൺ: കൗണ്ടി ഡൗണിൽ യുവാവിനെയും നായയെയും ആക്രമിച്ച സംഭവത്തിൽ കൗമാരക്കാർ പിടിയിൽ. നാല് പേരെയാണ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി. വെള്ളിയാഴ്ച ആയിരുന്നു ഇവർ ഉൾപ്പെട്ട സംഘം ആക്രമണം നടത്തിയത്.
13, 15 വയസ്സുള്ള ആൺകുട്ടികളും 16 വയസ്സുള്ള പെൺകുട്ടിയുമാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി. ഇവർക്ക് മേൽ ആക്രമണത്തിനും മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവർക്കെതിരായ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷൻ സർവ്വീസ് മേൽനോട്ടം വഹിക്കും.
Discussion about this post

