കോർക്ക്: കോർക്കിൽ വീടിന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിൽ പ്രതിയ്ക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കാൻ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
കഴിഞ്ഞ ദിവസം ആയിരുന്നു 40 കാരിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. റോഷെസ്ടൗൺ പരിസരത്ത് ആയിരുന്നു സംഭവം. ആക്രമണം നടക്കുമ്പോൾ 40 കാരിയായ സ്ത്രീയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായത്. ജനാല വഴി താഴേയ്ക്ക് ചാടി ഇവർ രക്ഷപ്പെടുകയായിരുന്നു.
Discussion about this post

