കോർക്ക്: അയർലൻഡിലെ കോർക്കിൽ ഹോളി ആഘോഷം നടന്നു. നൂറ് കണക്കിന് പേരാണ് ഇന്ത്യൻ ഉത്സവത്തിൽ പങ്കാളികളായത്. ഹോളി ആഘോഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കോർക്കിലെ ഫിറ്റ്സ്ജെറാൾഡ്സ് പാർക്കിലാണ് ആഘോഷങ്ങൾ നടന്നത്. ഇതിനിടെ മഴ പെയ്തിരുന്നു. എന്നാൽ ഇവർ ആഘോഷം തുടരുകയായിരുന്നു. കുട്ടികൾ മുതൽ പ്രായമായവർവരെ നിറങ്ങളുടെ ഉത്സവമായ ഹോളിയിൽ പങ്കാളികളായി. ഇന്ത്യക്കാർക്കൊപ്പം ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ ഐറിഷ് അയൽവാസികളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. കോർക്ക് സിറ്റിയിലെ ഫിയന്ന ഫെയ്ൽ ലോർഡ് മേയർ ഫെർഗൽ ഡെന്നിഡി, ഫൈൻ ഗെയ്ൽ സെനറ്റർ ഗാരറ്റ് കെല്ലെഹർ, നിരവധി സിറ്റി കൗൺസിലർമാർ എന്നിവരും പങ്കെടുത്തു
Discussion about this post

