അർമാഗ്: കൗണ്ടി അർമാഗിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. ബെസ്ബ്രൂക്കിലെ സെന്റ് പോൾസ് ഹൈ സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സ്കൂൾവിട്ട ശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്നു കുട്ടികൾ. 40 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ന്യൂറിയിൽ നിന്നും ന്യൂടൗൺഹാമിൽടൺ റോഡിൽ വച്ച് ബസ് മറിയുകയായിരുന്നു.
Discussion about this post

