ഡബ്ലിൻ: അയർലൻഡിന്റെ റോഡ് വികസനത്തിനായി വൻ തുകയുടെ ധനസഹായം പ്രഖ്യാപിച്ച് ഗതാഗത മന്ത്രി. ദേശീയ, പ്രാദേശിക റോഡുകളുടെ വികസനത്തിനായി 1.5 മില്യൺ യൂറോയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അനുവദിച്ച തുകയിൽ വർധനവ് ഉണ്ട്.
2025 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഫണ്ടിംഗിൽ 13 ശതമാനത്തിന്റെ വർധനവാണ് ഇക്കുറി വരുത്തിയിരിക്കുന്നത്. 2,800 കിലോമീറ്റർ റോഡുകൾ പരിപാലിക്കാനും 2,330 കിലോമീറ്റർ മെച്ചപ്പെടുത്താനും ഈ തുക വിനിയോഗിക്കും. ദേശീയ വികസന പദ്ധതി പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.
ചെറുകിട റോഡുകൾ മച്ചപ്പെടുത്തലുകൾക്കായി 20 മില്യൺ യൂറോയുടെ പ്രത്യേക ഗ്രാന്റുകളും ഉണ്ട്.
Discussion about this post

