Author: sreejithakvijayan

ഡബ്ലിൻ: ഐറിഷ് മലയാളി കെ.ആർ അനിൽകുമാറിന്റെ പുതിയ ആൽബം റിലീസ് ചെയ്തു. ‘ ഏറ്റുമാനൂരപ്പൻ ഏറിവരുന്നിതാ’ എന്ന ഗാനമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. അനിൽ കുമാർ രചനയും നിർമ്മാണവും നിർവ്വഹിച്ച ആൽബമാണ് ഇത്. വിഷ്ണു എസ് ശേഖറാണ് സംഗീതം നൽകിയിരിക്കുന്നത്. കെപി പ്രസാദ് ആണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറയും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് ജയകൃഷ്ണൻ മൂവീസാണ്. ആൽബം കാണാൻ https://youtu.be/fyplDrSj410 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Read More

ഡബ്ലിൻ: പോർട്ടോബെല്ലോയിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിൽ പരിക്കേറ്റ 30 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 6.10 ഓടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെന്റ് ജെയിംസ് ആശുപത്രിയിലാണ് യുവാവുള്ളത്. ഇയാളുടെ പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയല്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ലിമെറിക്ക്: യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ കിടക്കകൾ ലഭിക്കാത്ത രോഗികളുടെ എണ്ണം നൂറ് കടന്നു. നിലവിൽ കിടക്കകളുടെ അഭാവത്തെ തുടർന്ന് 119 പേരാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 48 പേർ അടിയന്തിര വിഭാഗത്തിൽ ചികിത്സയിലാണ്. 71 പേർ മറ്റ് വാർഡുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. അയർലൻഡിൽ ആകെ 521 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ഇവരിൽ 329 പേർ എമർജൻസി വിഭാഗത്തിൽ ചികിത്സയിലാണ്. 192 പേർ വാർഡുകളിലാണ് ചികിത്സയിൽ കഴിയുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ക്രിമിനൽ സംഘങ്ങൾക്കായുള്ള തിരച്ചിൽ തുടരുന്നു. ഇന്ന് മൂന്ന് കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിൽ സമാന പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ക്രിമിനൽ സംഘങ്ങൾക്കെതിരായ നടപടിയെന്നോണം പോലീസ് പരിശോധന ആരംഭിച്ചത്. ഇതുവരെ 7 പേർ അറസ്റ്റിലായിട്ടുണ്ട്. ലഹരി ഇടപാട്, അനധികൃതമായി ആയുധം കൈവശം സൂക്ഷിക്കൽ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ ഏർപ്പെട്ട സംഘങ്ങൾക്കെതിരെയാണ് നടപടി.

Read More

ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. 35 വയസ്സുള്ള എമ്മെറ്റ് നൗട്ടനെയാണ് കാണാതെ ആയത്. യുവാവിന്റെ ആരോഗ്യനിലയിൽ വലിയ ആശങ്കയിലാണ് കുടുംബം. ഈ മാസം 13 ന് ആയിരുന്നു എമ്മെറ്റിനെ കാണാതെ ആയത്. തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ അറിയിക്കണം എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മെലിഞ്ഞ ശരീരവും കറുത്ത മുടിയും നീല കണ്ണുകളുമാണ് എമ്മിന്. 5 അടി 9 ഇഞ്ച് ഉയരമുണ്ട്.

Read More

ഡബ്ലിൻ: പ്രമുഖ സിനിമാ താരവും നാടക നടനുമായ സന്തോഷ് കീഴാറ്റൂർ അയർലൻഡിലേക്ക്. ‘പെൺനടൻ’ എന്ന നാടകം അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അയർലൻഡിൽ എത്തുന്നത്. മെയ് മാസം 9 നാണ് നാടകം. അന്നേദിനം മെയ്ദിനാഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ ക്രാന്തി അയർലൻഡ് സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് നാടകം. സോളാ ഡ്രാമയാണ് പെൺനടൻ.

Read More

ഡബ്ലിൻ: സേനാംഗങ്ങൾക്ക് നിർദ്ദേശവുമായി ആൻ ഗാർഡ ഷിക്കോണ. പുരുഷ സോഷ്യൽ ക്ലബ്ബായ ഫ്രീമേസൺസിൽ ആരും ചേരരുതെന്നാണ് നിർദ്ദേശം. ലണ്ടനിലെ മെറ്റ് പോലീസ് സേനാംഗങ്ങൾ ഈ ക്ലബ്ബിൽ ചേരുന്നത് യുകെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗാർഡ ഷിക്കോണയും നിർദ്ദേശം നൽകിയത്. ഫ്രീമേസൺസ് ഉൾപ്പെടെയുള്ള നിഗൂഢ ക്ലബ്ബുകളുടെ ഭാഗമല്ലെന്ന് സേനയിൽ ചേരുന്ന അംഗങ്ങൾ തെളിയിക്കണം. ഇതിനായി സെൽഫ് ഡിക്ലറേഷൻ നടത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ഫിൻഗ്ലാസിൽ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഇതിന്റെ ഭാഗമായി കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചാൾസ് ടൗൺ മേഖലയിൽ താമസിച്ചിരുന്ന സാൻജോ സുനിലിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. സാൻജോയുടെ വിവാഹ ജീവിതത്തിൽ അടുത്തിടെ പ്രശ്‌നങ്ങൾ ആരംഭിച്ചിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സംശയിക്കുന്നത്. അതേസമയം സാൻജോയുടെ മരണത്തിന് പിന്നാലെ ഭാര്യ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇവർ അപകടനില തരണം ചെയ്തു.

Read More

ഡബ്ലിൻ: ശക്തമായ മഴയ്ക്കും മഞ്ഞിനും പിന്നാലെ അയർലൻഡിലെ കാലാവസ്ഥ തെളിയുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് വെയിൽ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. അതേസമയം ഇടവിട്ട് മഴയും ലഭിക്കും. ഇന്ന് രാവിലെ നേരിയ തോതിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും. പിന്നീട് കാലാവസ്ഥ തെളിയും 6 മുതൽ 10 ഡിഗ്രിവരെ ആയിരിക്കും ഇന്ന് അന്തരീക്ഷ താപനില അനുഭവപ്പെടുക. വടക്ക് പടിഞ്ഞാറിൽ നിന്നുള്ള കാറ്റും അനുഭവപ്പെടും.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡ് പോലീസ് സേനയിൽ ചേരാൻ ലഭിച്ചത് നാലായിരത്തിലധികം അപേക്ഷകൾ. ഇതിൽ 65 ശതമാനം പേർ പ്രൊട്ടസ്റ്റന്റുകളും 26 ശതമാനം പേർ കത്തോലിക്കരുമാണ്. സോഷ്യൽ മീഡിയ വഴിയാണ് പിഎസ്എൻഐ അപേക്ഷകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അപേക്ഷിച്ചവരിൽ 63 ശതമാനം പേർ പുരുഷന്മാരാണ്. 36 ശതമാനം പേർ സ്ത്രീകളാണ്. എൽജിബിടി കമ്യൂണിറ്റിയിൽ നിന്നുള്ള 7 ശതമാനം പേരും മറ്റ് വംശീയ ന്യൂനപക്ഷങ്ങളിൽ നിന്നുള്ള 4.2 ശതമാനം പേരും അപേക്ഷിച്ചിട്ടുണ്ട്. അതേസമയം 2025 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കത്തോലിക്കക്കാരായ അപേക്ഷകരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. 28.8 ശതമാനം പേരായിരുന്നു കഴിഞ്ഞ ദിവസം അപേക്ഷിച്ചത്.

Read More