ടിപ്പററി: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ് ഓപ്പൺ ഫോറവുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ. നാളെ ( ഫെബ്രുവരി 19) ഫാരോൺഷോനീൻ യൂത്ത് ആൻഡ് കമ്യൂണിറ്റി സെന്ററിലാണ് പരിപാടി. ക്ലാസ് മുറികൾക്കപ്പുറത്തേയ്ക്ക് കുട്ടികളെ കൈപിടിച്ച് നയിക്കാൻ എന്ത് ചെയ്യാം എന്നതിനെക്കുറിച്ചാകും ഫോറം ചർച്ച ചെയ്യുക.
രണ്ട് സെഷനുകൾ ആയിട്ടാണ് പരിപാടി. ഉച്ചയ്ക്ക് 1 മണി മുതൽ 2.30 വരെ പ്രൈമറി, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കും ഇവരുടെ രക്ഷിതാക്കൾക്കും വേണ്ടിയാണ് ആദ്യ സെഷൻ നടക്കുക. 2.30 മുതൽ 4 മണിവരെ സെക്കൻഡറി സ്കൂൾ കുട്ടികൾക്കും ഇവരുടെ രക്ഷിതാക്കൾക്കും വേണ്ടിയുളളതാണ് രണ്ടാമത്തെ സെഷൻ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കോർഡിനേറ്റർമാരുമായി ബന്ധപ്പെടുക.
ദയാനന്ദ് : 0894873070
നിഷ ഷിനു : 0877797397

