ഡബ്ലിൻ: ട്വന്റി 20 വേൾഡ് കപ്പിൽ അയർലൻഡ് സൂപ്പർ 8 കാണാതെ പുറത്ത്. ഇന്നലത്തെ മത്സരം മഴയെ തുടർന്ന് റദ്ദാക്കിയതോടെയാണ് ടീമിന് പുറത്തുപോകേണ്ട സാഹചര്യം ഉണ്ടായത്. അയർലൻഡിനൊപ്പം ഓസ്ട്രേലിയയും പുറത്തായിട്ടുണ്ട്.
ശ്രീലങ്കയിലെ പല്ലക്കെലെയിലാണ് മത്സരം നടക്കാനിരുന്നത്. എന്നാൽ മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട അയർലൻഡിന് മൂന്ന് പോയിന്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്.
Discussion about this post

