ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിച്ച വിദേശപൗരന്മാരുടെ എണ്ണം വർധിച്ചു. 2024 ലെ കണക്കുകൾ പ്രകാരം ഐറിഷ് പൗരത്വം ലഭിച്ച വിദേശപൗരന്മാരുടെ എണ്ണത്തിൽ 32 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ഒരു ദശകത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കുകളാണ് ഇത്.
2024 ൽ 24,059 വ്യക്തികളാണ് പൗരത്വം ലഭിച്ചതിനെ തുടർന്ന് അയർലൻഡിലെ പൗരന്മാരായത്. ഇത് ഏകദേശം 5,800 വാർഷിക വർദ്ധനവാണ്. 2014 ൽ ആയിരുന്നു ഇതിന് മുൻപ് ഏറ്റവും കൂടുതൽ പൗരത്വം നൽകിയത്. 21,104. അയർലൻഡിൽ നിന്നും പൗരത്വം നേടിയവരിൽ ഏറ്റവും കൂടുതലും ഇന്ത്യക്കാർ ആണ്. ബ്രസീലിന് രണ്ടാം സ്ഥാനവും ബ്രിട്ടണ് മൂന്നാം സ്ഥാനവും ഉണ്ട്.
Discussion about this post

