ഡബ്ലിൻ: അയർലൻഡിൽ ആശുപത്രികളിൽ കിടക്ക ലഭിക്കാത്ത രോഗികളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം 628 രോഗികളാണ് ട്രോളികളിൽ തുടരുന്നത്. ചൊവ്വാഴ്ച രാവിലെവരെയുള്ള കണക്കുകൾ ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് പുറത്തുവിട്ടത്.
398 രോഗികൾ എമർജൻസി ഡിപ്പാർട്ട്മെന്റിലാണ് ചികിത്സയിൽ കഴിയുന്നത്. 230 പേർ വാർഡുകളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നുണ്ട്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ 99 പേരാണ് കിടക്കകൾ ഇല്ലാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സ തേടിയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 70 പേരും ട്രോളികളിൽ കഴിയുന്നുണ്ട്. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 43 പേർക്കാണ് കിടക്കകൾ ആവശ്യം.
Discussion about this post

