- കന്നുകാലികൾക്കെതിരായ നായ്ക്കളുടെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഐഎഫ്എ
- ഗാൽവേ വെസ്റ്റ് ഉപതിരഞ്ഞെടുപ്പ്; സിലിയൻ കീൻ ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി
- ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്; ഐറിഷ് പൗരത്വം ലഭിച്ച വിദേശപൗരന്മാരുടെ എണ്ണം വർധിച്ചു
- ലെബനനിൽ ഐറിഷ് സൈനികർ ഉൾപ്പെട്ട സംഘത്തെ ലക്ഷ്യമിട്ട് ആക്രമണം; പോളിഷ് സേനാംഗങ്ങൾക്ക് പരിക്ക്
- ഡൗണിലെ ആക്രമണം; നാല് കൗമാരക്കാർ പിടിയിൽ
- ഡെറിയിലെ യുവതിയുടെ മരണം; 30 കാരനെതിരെ കുറ്റം ചുമത്തി
- ടിപ്പററിയിലെ ആക്രമണം; കൗമാരക്കാരിയ്ക്കും സ്ത്രീയ്ക്കുമെതിരെ കുറ്റം ചുമത്തി
- കോർക്കിൽ ഹോളി ആഘോഷം
Author: sreejithakvijayan
വിക്ലോ: കൗണ്ടി വിക്ലോയിലെ ബീച്ചിലും വിഷച്ചെടിയുടെ സാന്നിദ്ധ്യം. ഹെംലോക്ക് വാട്ടർഡ്രോപ്പ്‌വോർട്ട് എന്ന സസ്യമാണ് തീരങ്ങളിൽ അടിഞ്ഞിരിക്കുന്നത്. അടുത്തിടെ ഉണ്ടായ കൊടുങ്കാറ്റുകളുടെ ഫലമായിട്ടാണ് രാജ്യത്തെ ബീച്ചുകളിൽ വിഷച്ചെടി എത്തിയതെന്നാണ് കരുതപ്പെടുന്നത്. വിക്ലോയിലെ ബ്രിട്ടാസ് ബേയിൽ ആണ് ചെടിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. മീത്തിലെ ബെറ്റിസ്ടൗൺ, ലെയ്ടൗൺ, ഡബ്ലിനിലെ ഡോളിമോണ്ട് ബീച്ച്, മലാഹൈഡ് ബീച്ച് എന്നിവിടങ്ങളിൽ ഇത് കരയ്ക്കടിഞ്ഞിട്ടുണ്ട്. അതേസമയം ബീച്ചുകളിലേക്ക് ഈ ചെടി ഒഴികിയെത്തുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
ഡബ്ലിൻ: ഡിജിറ്റൽ മേഖലയിൽ സഹകരണം ഉറപ്പാക്കി ഇന്ത്യയും അയർലൻഡും. ടെലികമ്മ്യൂണിക്കേഷൻസ് ഉൾപ്പെടെയുള്ള രംഗങ്ങളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിൽ എത്തി. അയർലണ്ടിന്റെ പബ്ലിക് എക്‌സ്‌പെന്റിച്ചർ -ഡിജിറ്റലൈസേഷൻ മന്ത്രി ജാക്ക് ചേംബേഴ്‌സും കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണ. ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം ആയിരുന്നു കൂടിക്കാഴ്ച. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ,റെഗുലേറ്ററി കൊളാബൊറേഷൻ എന്നിവയിൽ സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇരു രാജ്യങ്ങളും പരസ്പരം ഉറപ്പ് നൽകി. ഡിജിറ്റൽ ഇൻക്ലൂഷൻ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചും ധാരണയിൽ എത്തിയിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം വീടുകളുടെ വില ഉയർന്നുതന്നെ. 2025 ൽ വീടുകളുടെ വില ഏഴ് ശതമാനം വർധിച്ചുവെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. അതേസമയം ഡിസംബർവരെ ഒരു വീട് വാങ്ങുന്നതിനുള്ള ചിലവ് മുൻ വർഷത്തെ അപേക്ഷിച്ച് നേരിയ തോതിൽ കുറഞ്ഞതായും സിഎസ്ഒ വ്യക്തമാക്കുന്നു. എന്നാൽ ഇത് ശരാശരി വേതന വളർച്ചയെക്കാൾ വളരെ മുന്നിലാണ്. ഡബ്ലിനിലെ വിലകൾ 5.6 ശതമാനം വർദ്ധിച്ചു. ഡബ്ലിനിൽ ഒരു വീട് വാങ്ങുന്നതിനുള്ള ചെലവ് 500,000 യൂറോ ആയിരുന്നു.2024 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ ഡബ്ലിന് പുറത്ത് വിലകൾ വാർഷികാടിസ്ഥാനത്തിൽ 8.1 ശതമാനം വർദ്ധിച്ചു. ഡബ്ലിൻ സിറ്റിയിലാണ് വീടുകളുടെ വില ഏറ്റവും കൂടുതൽ ഉയർന്നത്. 7.0 ശതമാനം. ഡബ്ലിന് പുറത്ത് വീടുകളുടെ വില 7.7 ശതമാനവും അപ്പാർട്ടുമെന്റുകളുടെ വില 12.5 ശതമാനവും വർദ്ധിച്ചു
കാവൻ: കൗണ്ടി കാവനിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകീട്ട് 6.45 ഓടെ ലോറെറ്റോ വുഡിലെ എൽ1513 ഡ്രംലാർക്കിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയ്ക്കും യുവാവിനുമാണ് പരിക്കേറ്റത്. യുവാവ് സഞ്ചരിച്ച കാർ യുവതിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെട്ടു. യുവതി അപകടത്തിൽപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തിയപ്പോഴാണ് കാറിനുള്ളിൽ യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കാറിന്റെ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും കടന്ന് കളഞ്ഞു.
ഡബ്ലിൻ: ഡബ്ലിനിലെ ബാലിമണിൽ നിന്നും ബൈക്കുകളും സ്‌ക്രാംബ്ലറുകളും പിടിച്ചെടുത്ത് പോലീസ്. 44 വാഹനങ്ങളാണ് നഗരത്തിൽ നടത്തിയ പരിശോധനയ്‌ക്കൊടുവിൽ പിടിച്ചെടുത്തത്. അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി ഡബ്ലിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്. നോർത്ത് ഡബ്ലിന്റെ സമീപ പ്രദേശങ്ങളിലെ 13 വീടുകളിൽ പോലീസ് പരിശോധന നടത്തി. ഇവിടങ്ങളിൽ നിന്നാണ് നിയമലംഘനങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ ഉൾപ്പെടെ കണ്ടെടുത്തത്. വാഹനങ്ങൾ 2023 ലെ റോഡ്‌സ് ട്രാഫിക് ആക്ട് പ്രകാരം ആണ് പിടിച്ചെടുത്തത്. പരിശോധനയ്ക്കിടെ ഒരു വീട്ടിൽ നിന്നും 9,000 യൂറോ വിലയുള്ള കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
അർമാഗ്: കൗണ്ടി അർമാഗിൽ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു. ബസിന്റെ ഉടമകളായ ക്വിൻ കോച്ചെസ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സ്‌കൂളിൽ നിന്നും പോകുന്നതിനിടെ ബസ് ഡിച്ചിലേക്ക് മറിഞ്ഞത്. ബെസ്ബ്രൂക്കിലെ സെന്റ് പോൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സംഭവ സമയം 40 വിദ്യാർത്ഥികൾ ബസിൽ ഉണ്ടായിരുന്നു. സംഭവത്തിൽ ഇവർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് സാരമായി പരിക്കേറ്റ ബസ് ഡ്രൈവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം.
ഡബ്ലിൻ: വെള്ളിയാഴ്ച നടക്കാനിരുന്ന ഡ്രൈവിംഗ് ടെസ്റ്റർമാരുടെ പണിമുടക്ക് പിൻവലിച്ചു. റോഡ് സുരക്ഷാ അതോറിറ്റി (ആർഎസ്എ) യിലെ മാനേജ്മെന്റുമായി ധാരണയിലെത്തിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഫോർസയിലെ അംഗങ്ങളാണ് വെള്ളിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഇൻഷുറൻസ് പരിരക്ഷയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പ്രതിഷേധ സൂചകമായി പണിമുടക്ക് നടത്തുമെന്ന് അറിയിച്ചത്. ഇതിന് പിന്നാലെ ആർഎസ്എ മാനേജ്‌മെന്റ് ചർച്ചയ്ക്ക് തയ്യാറാകുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിനെ വരിഞ്ഞുമുറുകി വായു മലിനീകരണം. രാജ്യത്ത് വായു മലിനീകരണത്തെ തുടർന്ന് പ്രതിവർഷം 1600 ഓളം പേർ പ്രായമാകുന്നതിന് മുൻപ് മരിക്കുന്നുവെന്നാണ് ക്ലൈമറ്റ് ആൻഡ് ഹെൽത്ത് അലയൻസിന്റെ റിപ്പോർട്ട്. വായു മലിനീകരണത്തെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന നിരവധി പേർ രാജ്യത്തുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അയർലൻഡിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യമാണ് ഉള്ളത്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ രോഗങ്ങൾ, പക്ഷാഘാതം, ഡിമെൻഷ്യ, ഗർഭകാല സങ്കീർണതകൾ എന്നിവയ്ക്ക് കാരണം ആകുന്നു. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, പോഷകാഹാരം കുറഞ്ഞവർ എന്നിവരിലാണ് വായു മലിനീകരണം വലിയ സങ്കീർണതകൾ സൃഷ്ടിക്കുന്നത് എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വീടിന് തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 32 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ആയിരുന്നു ഇയാൾ വീടിന് തീയിട്ടത്. ഡെറിഗോണലി പരിസരത്ത് ആയിരുന്നു സംഭവം. ആക്രമണത്തിൽ വീടിന് സാരമായ കേടുപാടുകൾ ഉണ്ടായി. 32 കാരനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഗാൽവേ: പുതിയ റോഡ് പദ്ധതിയിൽ ഗാൽവേ കൗണ്ടിയ്ക്ക് 60 മില്യൺ യൂറോയുടെ സഹായം. ഗാൽവേ സിറ്റിയിലെയും കൗണ്ടിയിലെയും റോഡുകളുടെ നവീകരണത്തിനും പുതിയ പദ്ധതികൾക്കും വേണ്ടിയാണ് പണം. ഗാൽവേ സിറ്റി ബൈപ്പാസ് പോലുള്ള സുപ്രധാന വികസന പദ്ധതികൾക്കായി ഈ പണം ചിലവഴിക്കും. പുതിയ റോഡ് പദ്ധതിയുടെ ഭാഗമായി ഗാൽവേ സിറ്റി ബൈപ്പാസിനായി 4.5 മില്യൺ യൂറോയാണ് അനുവദിച്ചിരിക്കുന്നത്. നോർത്ത് ഗാൽവെയിലെ ആർ332 സുരക്ഷിതമാക്കുന്നതിനായി 2.5 മില്യൺ യൂറോയും അനുവദിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള നടപ്പാതകളുടെ നിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇവിടെ നടക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
