ലെബനൻ: ലെബനനിൽ ഐറിഷ് സൈനികർ ഉൾപ്പെടെയുള്ള സമാധാന സേനാംഗങ്ങൾക്ക് നേരെ ആക്രമണം. പോളിഷ് സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ഐറിഷ് സേനാംഗങ്ങൾ സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
പട്രോളിംഗിനിടെ ആയിരുന്നു സംഭവം. പട്രോളിംഗ് വാഹനം കടന്ന് പോകുന്നതിനിടെ റോഡരികിൽ സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

