- ഡൗണിലെ ആക്രമണം; നാല് കൗമാരക്കാർ പിടിയിൽ
- ഡെറിയിലെ യുവതിയുടെ മരണം; 30 കാരനെതിരെ കുറ്റം ചുമത്തി
- ടിപ്പററിയിലെ ആക്രമണം; കൗമാരക്കാരിയ്ക്കും സ്ത്രീയ്ക്കുമെതിരെ കുറ്റം ചുമത്തി
- കോർക്കിൽ ഹോളി ആഘോഷം
- വെസ്റ്റ്മീത്തിൽ വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്
- റിക്കെൽട്ടണും ഹിറ്റ്മാനും കസറി; കൊൽക്കത്തയെ വീഴ്ത്തി മുംബൈ
- നാല് വിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
- സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം : അവാക്സ് വിമാനം തകർന്നു
Author: sreejithakvijayan
ഡബ്ലിൻ: എഐ ടൂളായ ഗ്രോക്ക് ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ച ഡീപ്‌ഫേക്ക് ചിത്രങ്ങൾ എക്‌സിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഇടപെട്ട് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ഇക്കാര്യം ഇന്നലെ ഡിപിസി എക്‌സിനെ അറിയിച്ചിട്ടുണ്ട്. ഡാറ്റ പ്രോസസ്സിംഗിന്റെ തത്വങ്ങൾ, പ്രോസസ്സിംഗിന്റെ നിയമസാധുത, ഡാറ്റകളുടെ സംരക്ഷണം എന്നിവയെല്ലാം അന്വേഷണത്തിൽ വിലയിരുത്തപ്പെടും. ഇതിന് പുറമേ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ പ്രകാരമുള്ള ബാധ്യതകൾ എക്‌സ് പാലിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.
ഡബ്ലിൻ: അയർലൻഡിൽ ശക്തമായ മഴയ്ക്ക് പുറമേ മഞ്ഞും കാറ്റും. ഇതേ തുടർന്നും വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. നാളെവരെ വിവിധ കൗണ്ടികളിൽ ജാഗ്രതാ നിർദ്ദേശം തുടരും. ഡബ്ലിൻ, ലൗത്ത്, മീത്ത്, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് ശക്തമായ കാറ്റിന് സാധ്യതയുള്ളത്. ഈ കൗണ്ടികളിൽ ഇന്ന് രാത്രി 11 മണി മുതൽ തുടരുന്ന വാണിംഗ് നാളെ ഉച്ചയ്ക്ക് ഒരു മണിവരെ തുടരും. ശക്തമായ കാറ്റ് ഉയർന്ന തിരമാലകൾക്ക് കാരണമാകും. മരങ്ങൾ കടപുഴകി വീഴാനും യാത്രാ തടസ്സത്തിനും ഇടയാക്കും. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡൊണഗൽ, ലെയ്ട്രിം, സ്ലൈഗോ എന്നീ കൗണ്ടികളാണ് മഞ്ഞിനെ തുടർന്നുള്ള യെല്ലോ വാണിംഗ്. നാളെ പുലർച്ചെ 2 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് വാണിംഗ് ഉള്ളത്.
വിക്ലോ: ഡീഡ്രെ ജേക്കബിന്റെയും ജോ ജോ ഡുള്ളാർഡിന്റെയും തിരോധാനവും കൊലപാതകങ്ങളും സംബന്ധിച്ച് പുന:രന്വേഷണം ആരംഭിച്ച് പോലീസ്. ഇതിന്റെ ഭാഗമായി ഇന്നലെ മുതൽ വിക്ലോയിലെ ക്വാറിയിൽ പരിശോധന ആരംഭിച്ചു. 1990 കളിൽ ആയിരുന്നു ഇരു സംഭവങ്ങളും നടന്നത്. 1995 ൽ ആയിരുന്നു 21 വയസ്സുള്ള ജോജോയെ കാണാതെ ആയത്. കിൽഡെയറിലെ മൂണിൽ വച്ചായിരുന്നു ജോജോയെ അവസാനമായി കണ്ടത്. പിന്നാലെ യാതൊരു വിവരവും ലഭിക്കാതെ ആകുകയായരിരുന്നു. 1998 ൽ ന്യൂബ്രിഡ്ജിൽ വച്ചാണ് 18 വയസ്സുള്ള ഡീഡ്രെയെ കാണാതായത്. നിലവിൽ കുഴിയെടുത്തുള്ള പരിശോധനയാണ് ക്വാറിയിൽ നടത്തുന്നത്.
കോർക്ക്: കോർക്ക് സിറ്റിയിൽ വീട്ടിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. വീടിന് മനപ്പൂർവ്വം തീയിട്ടതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം 12.30 ഓടെ ആയിരുന്നു സംഭവം. റോഷെസ്ടൗൺ റോഡിലെ വീടിന് നേരെ ആയിരുന്നു ആക്രമണം. സംഭവ സമയം വീട്ടുകാർ അകത്ത് ഉണ്ടായിരുന്നു. യുവാവിനും 40 വയസ്സുള്ള സ്ത്രീയ്ക്കും 13 വയസ്സുള്ള കുട്ടിയ്ക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
ഡബ്ലിൻ: അയർലൻഡിൽ പാൻകേക്കുകൾ ഉണ്ടാക്കുന്നതിനുള്ള ചിലവ് വർധിച്ചു. സിഎസ്ഒയുടെ കണക്കുകൾ പ്രകാരം പാൻകേക്കുകളുടെ നിർമ്മാണത്തിനായുള്ള ചിലവ് 35.2 ശതമാനം ആണ് വർധിച്ചത്. മുട്ട, പാൽ, മൈദ എന്നിവയുടെ വിലകളിലുണ്ടായ ഉയർച്ചയാണ് കേക്കുകളുടെ നിർമ്മാണ ചിലവ് വർധിപ്പിച്ചത്. ഇത് പാൻ കേക്കുകളുടെ വില ഉയരാനും കാരണം ആയിട്ടുണ്ട്. രണ്ട് ലിറ്റർ പാലിന്റെ വില കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 42.6 ശതമാനം ആണ്. 2020 ഡിസംബർ മുതൽ 2025 ഡിസംബർ വരെയുള്ള വിലകൾ താരതമ്യം ചെയ്തപ്പോൾ, രണ്ട് കിലോഗ്രാം മാവിന്റെ വില 31.6 ശതമാനവും ആറ് മുട്ടകളുള്ള ഒരു കാർട്ടണിന്റെ വില 32 ശതമാനവും വർദ്ധിച്ചതായി സിഎസ്ഒ കണ്ടെത്തിയിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ആശുപത്രികളിൽ ട്രോളികളിൽ കാത്തിരിക്കുന്നത് 600 ഓളം പേർ. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകൾ ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് പുറത്തുവിട്ടത്. 598 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ആകെ രോഗികളിൽ 343 പേർ എമർജൻസി വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. 255 പേർ വിവിധ വാർഡുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിൽ കഴിയുന്നത് 84 പേർ. ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 75 പേരും, സെന്റ് വിൻസെന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 51 പേരും ചികിത്സയിൽ കഴിയുന്നുണ്ട്. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 45 രോഗികളാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്.
ഡബ്ലിൻ: അയർലൻഡിൽ വീണ്ടും മഴയും വെള്ളപ്പൊക്കവും. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. കൗണ്ടികളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. കാർലോ, കോർക്ക്, ഡബ്ലിൻ, കിൽക്കെന്നി, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. ഇന്ന് രാത്രി 11 മണിയോടെ വാണിംഗ് നിലവിൽ വരും. നാളെ രാത്രി 11 മണിവരെയാണ് വാണിംഗ് ഉണ്ടാകുക.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ചരിത്ര പ്രസിദ്ധ സ്മാരകമായ അസംബ്ലി റൂമിന് വേൾഡ് മോണുമെന്റ്‌സ് ഫണ്ടിന്റെ സാമ്പത്തിക സഹായം. ഈ വർഷം ധനസഹായം നൽകുന്ന ലോകമെമ്പാടുമുള്ള 21 ചരിത്ര പ്രസിദ്ധമായ സ്മാരകങ്ങളുടെ പട്ടികയിലാണ് അസംബ്ലി റൂമും ഇടം പിടിച്ചിരിക്കുന്നത്. അതേസമയം ചരിത്ര പ്രസിദ്ധമായ കെട്ടിടത്തിന്റെ സംരക്ഷണത്തിൽ ഫണ്ട് നിർണായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ലെയ്ൻസ്റ്റർ ഹൗസിനോട് സാദൃശ്യമുള്ള നഗരത്തിലെ കെട്ടിടമാണ് ഇത്. 1769 ൽ നഗരത്തിലെ ഏറ്റവും പഴയ നാല് തെരുവുകളുടെ ജംഗ്ഷനിലാണ് ഇത് നിർമ്മിച്ചത്
ഡബ്ലിൻ: ഈ വർഷം സെന്റ് ബ്രിജിഡ്‌സ് ബാങ്ക് വാരാന്ത്യ അവധിക്കാലത്ത് അയർലൻഡിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ട്രോളികളിൽ ചികിത്സ തേടിയവരുടെ എണ്ണം 25 ശതമാനം കുറവാണ്. ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഈ മാസം മൂന്നിന് 463 രോഗികളാണ് ട്രോളികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ വർഷം ഇതേ ദിവസം അത് 617 ആയിരുന്നു. അവധിക്കാലത്ത് അടിയന്തര പരിചരണ സേവനങ്ങൾക്കായുള്ള ആവശ്യം എട്ട് ശതമാനം വർധിച്ചു. 75 വയസ്സിന് മുകളിലുള്ളവരുടെ സന്ദർശന നിരക്കിൽ 8 ശതമാനം വർധനവ് ഉണ്ടായി എന്നും മക്കെന്റി കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിന്റെ സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള പുതിയ പദ്ധതികൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രതിരോധമന്ത്രി ഹെലൻ മക്കെന്റി. റഷ്യ എല്ലാ രാജ്യങ്ങൾക്കും അപകടകാരി ആണെന്നും അവർ പറഞ്ഞു. പ്രമുഖ ഐറിഷ് മാധ്യമത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മക്കെന്റി. സമുദ്ര സുരക്ഷയിലെ വെല്ലുവിളികളും ഭീഷണികളും കണ്ടെത്തുന്നതിനായുള്ള പുതിയ സമുദ്ര സുരക്ഷാ പദ്ധതി വരും ആഴ്ചകളിൽ പ്രസിദ്ധീകരിക്കും. റഷ്യ എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാണ്. അതുകൊണ്ട് തന്നെ അയർലൻഡിന്റെ സുരക്ഷ ഉറപ്പാക്കുക എന്നതിനാണ് ആദ്യ പരിഗണന നൽകുക. നമുക്ക് വലിയ സമുദ്രമേഖലയുണ്ട്. അതുതന്നെ നമുക്ക് ഭീഷണിയാണെന്നും മക്കെന്റി കൂട്ടിച്ചേർത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
