- അർമാഗിലെ വാഹനാപകടം; 90 കാരി മരിച്ചു
- ട്വന്റി 20 പരമ്പര; ജൂലൈയിൽ ഇന്ത്യൻ ടീം സിംബാബ്വെയിലേക്ക്
- കടലിൽ വീണവരുടെ മൃതദേഹങ്ങൾ കണ്ടെത്തി
- റോറി ഒ ഹാൻലോണിന്റെ വിയോഗം; അനുശോചിച്ച് മീഹോൾ മാർട്ടിൻ
- ‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി
- വാണിജ്യ എൽപിജിക്ക് വില കൂട്ടി, സിലിണ്ടർ വില 2000 കടന്നു
- അവസരവാദികളുടെ നിലപാട് കാരണം ആലപ്പുഴയിൽ ഒരു വോട്ട് പോലും നഷ്ടപ്പെടില്ല ; സുധാകരനെതിരെ വീണ്ടും പിണറായി വിജയൻ
- സ്കൂളിൽ രാസവസ്തു പൊട്ടിത്തെറിച്ചു; മൂന്ന് പേർ ആശുപത്രിയിൽ
Author: sreejithakvijayan
ഡബ്ലിൻ: പലിശ നിരക്ക് കുറയ്ക്കുന്നുവെന്ന നിർണായക പ്രഖ്യാപനവുമായി എഐബി (അലീഡ് ഐറിഷ് ബാങ്ക്‌സ്). നോൺ ഗ്രീൻ ഫിക്സഡ് മോർട്ട്ഗേജുകളുടെ പലിശനിരക്കാണ് കുറയ്ക്കുന്നത്. ഈ മാസം 13 മുതൽ പുതിയ പലിശമാറ്റം നിലവിൽവരുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. മോർട്ട്ഗേജുകളുടെ പലിശയിൽ 0.75 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് എഐബി വ്യക്തമാക്കുന്നത്. ഇബിഎസ്, ഹാവൻ എന്നിവിടങ്ങളിൽ നിന്നും മോർട്ട്‌ഗേജ് എടുത്തവർക്കും പലിശയിൽ ഇളവ് ലഭിക്കും. ബാങ്ക് ഓഫർ ചെയ്യുന്ന രണ്ട് വർഷത്തെ ഫിക്സഡ് റേറ്റിലാണ് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം ഏറ്റവും കൂടുതലായി ലഭിക്കുക. അതേസമയം ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ആശ്വാസം ആകുന്നതാണ് എഐബിയുടെ പുതിയ പ്രഖ്യാപനം.
ഡബ്ലിൻ: വീടുകളിലെ ജനാലകൾ എല്ലായ്‌പ്പോഴും അടച്ചിടണമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ജനാലകൾ അടച്ചിടണമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശനിയാഴ്ചവരെ വീടുകളിലെ ജനാലകൾ തുറക്കരുതെന്നും കർട്ടനുകളും മറ്റും സ്ഥാപിക്കണമെന്നും മെറ്റ് ഐറാൻ നിർദ്ദേശിച്ചു. അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വീടിനുള്ളിലും ഇതേ തുടർന്നുള്ള അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് പുതിയ നിർദ്ദേശം. ജനാലകൾ തുറന്നിടുന്നത് വീടിനുള്ളിലെ താപനില ഉയർത്തും. ജനാല വഴി ഉള്ളിലേക്ക് സൂര്യപ്രകാശം കടക്കുന്നതും സമാന ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഇത് ഒഴിവാക്കുന്നതിനാണ് കർട്ടനുകൾ ഉപയോഗിച്ച് ജനാലകൾ മൂടാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഏപ്രിൽ 30 ന് അയർലന്റിലെ താപനില 25 ഡിഗ്രി സെൽഷ്യസ് പിന്നിട്ടിരുന്നു. ഇതിന് പിന്നാലെ ജനങ്ങൾക്ക് മെറ്റ് ഐറാൻ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡബ്ലിൻ: ക്രൈസ്തവ ദോവാലയത്തിൽ നിന്നും പണം തട്ടിയ ജീവനക്കാരന് ജയിൽ ശിക്ഷ. കൗണ്ടി ഡൗൺ സ്വദേശിയായ ഏണസ്റ്റ് റെഡ്ഡിക് ആണ് അറസ്റ്റിലായത്. നാല് ലക്ഷം യൂറോ ആയിരുന്നു ഇയാൾ വിവിധ തവണകളായി ദേവാലയത്തിൽ നിന്നും തട്ടിയെടുത്തത്. ലിസ്‌ബേൺ ബാപ്റ്റിസ്റ്റ് ചർച്ചിൽ ആയിരുന്നു തട്ടിപ്പ് നടന്നത്. ഇവിടുത്തെ ട്രഷറർ ആയിരുന്നു റെഡ്ഡിക്. 10 വർഷക്കാലമായി ഇവിടെ സേവനം അനുഷ്ടിച്ച ഇയാൾ ബിസിനസ് ആവശ്യങ്ങൾക്കായി ഇവിടെ നിന്നും പണം തട്ടുകയായിരുന്നു. സാധാരണക്കാർ ഉൾപ്പെടെ ദേവാലയത്തിന് നൽകുന്ന സംഭാവനയായിരുന്നു ഇയാൾ തട്ടിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ പോലീസിൽ പരാതി നൽകി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വർഷത്തേയ്ക്കാണ് ഇയാൾക്ക് ജയിൽ ശിക്ഷ നൽകിയിട്ടുള്ളത്.
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞത്ത് പതിനായിരങ്ങൾ പങ്കെടുത്ത പരിപാടിയിൽവച്ചായിരുന്നു തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചത്. ഇതിന് ശേഷം പ്രധാനമന്ത്രി മലയാളത്തിൽ വേദിയെ അഭിസംബോധന ചെയ്തു. രാജ്യത്തെ സംബന്ധിച്ച് അഭിമാന പദ്ധതിയാണ് വിഴിഞ്ഞം എന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതുതലമുറ വികസനത്തിന്റെ ഉത്തമ ഉദാഹരണവും പ്രതീകവുമാണ് വിഴിഞ്ഞം തുറമുഖം. കേരളത്തിനും രാജ്യത്തിനും സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന് ആണ്. രാജ്യത്തിന്റെ പണം പുറത്തേയ്ക്ക് ഒഴുകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സാമ്പത്തിക പുരോഗതിയ്ക്കായി തുറമുഖം അത്യാവശ്യമാണ്. വിഴിഞ്ഞം തുറമുഖം അതിവേഗം പൂർത്തിയാക്കാൻ അദാനിയ്ക്ക് കഴിഞ്ഞു. ഇത്രയും വലിയ തുറമുഖം കേരളത്തിന് നൽകിയ അദാനിയോട് ഗുജറാത്തുകാർ പിണങ്ങും. രാജ്യ പുരോഗതിയ്ക്കായി കേരളം വലിയ പങ്കുവഹിച്ചു. ഇനിയും നിർണായക പങ്കുവഹിക്കാൻ കേരളത്തിന് കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി ഇന്നലെ വൈകീട്ടോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. ഇന്ന് രാവിലെ ഹെലികോപ്റ്റർ…
ശ്രീനഗർ: 28 പേരുടെ മരണത്തിന് ഇടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യൻ നാവിക സേനയും. ഇന്ത്യൻ മേഖലയിലേക്ക് പ്രവേശിച്ചാൽ കനത്ത തിരിച്ചടി പാകിസ്ഥാന് നേരിടേണ്ടിവരുമെന്നാണ് നാവിക സേന നൽകുന്ന താക്കീത്. അതേസമയം പാകിസ്ഥാനെതിരെ നിർണായക നീക്കങ്ങളുമായി രാജ്യത്തെ മൂന്ന് സേനകളും മുന്നോട്ട് പോകുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന് പകരം ചോദിക്കാനായി സേനകൾക്ക് കേന്ദ്രസർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന് താക്കീതുമായി നാവിക സേന രംഗത്ത് എത്തിയത്. പാകിസ്ഥാന്റെ ഏത് ആക്രമണവും പ്രതിരോധിക്കാൻ ശക്തമായി നീക്കങ്ങളാണ് നാവിക സേന നടത്തുന്നത്. ഇതിന്റെ ഭാഗമായി പാകിസ്ഥാനോട് ചേർന്നുള്ള അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതിന് പിന്നാലെ നാവിക സേന അത്യാധുനിക പടക്കപ്പലുകളുടെ ചിത്രം പങ്കുവച്ചും പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ രുദ്ര അടക്കമുള്ള എഎൽഎച്ച് ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ കരസേനയ്ക്കും വ്യോമസേനയ്ക്കും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാൽ നേരത്തെ ഇവയുടെ…
ഡബ്ലിൻ: ഹോസ്‌പൈപ്പുകളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി ജലവ്യവസായ കമ്പനിയായ ഉയിസ് ഐറാൻ. ജലശ്രോതസ്സുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്ന പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. ആറ് ആഴ്ചത്തേയ്ക്ക് ഹോസ്‌പൈപ്പുകൾ ഉപയോഗിക്കരുതെന്നാണ് ഉയിസ് ഐറാൻ അറിയിക്കുന്നത്. കൗണ്ടി വെസ്റ്റ്മീത്തിലെ മുള്ളിംഗർ, കൗണ്ടി ഡൊണഗലിലെ മിൽഫോർഡ്, കൗണ്ടി മീത്തിലെ കെൽസ്- ഓൾസ്‌കാസിൽ എന്നീ പ്രദേശങ്ങളിലാണ് നിരോധനം. പുതിയ നിർദ്ദേശം അടുത്ത ചൊവ്വാഴ്ച മുതൽ നിലവിൽവരും. നിലവിൽ ഈ പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന നദികളിലെയും ജലശ്രോതസ്സുകളിലെയും ജലനിരപ്പിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസമായി രാജ്യത്ത് മഴയുടെ അളവ് വളരെ കുറവാണ്. ഇതിന് പുറമേ കനത്ത ചൂടും അനുഭവപ്പെടുന്നുണ്ട്. ഇതാണ് ജലനിരപ്പ് താഴാൻ കാരണം ആയത് എന്നാണ് വിലയിരുത്തുന്നത്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. കേരളത്തിന്റെ അഭിമാനപദ്ധതികളിൽ ഒന്നായ തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടന പരിപാടിയ്ക്കായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തന്നെ തലസ്ഥാന നഗരിയിൽ എത്തിയിരുന്നു. രാവിലെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വിഴിഞ്ഞത്തേയ്ക്ക് എത്തും. വിഴിഞ്ഞത്ത് പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി തുറമുഖം നടന്ന് കാണും. ഇതിന് ശേഷമാണ് ഉദ്ഘാടനം നിർവ്വഹിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ട്. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി വേദിയെ അഭിസംബോധന ചെയ്യും. ശേഷം ഉച്ചയ്ക്ക് 12.30 ഓടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. പരിപാടിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് തിരുവനന്തപുരം നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ഗതാഗതനിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡബ്ലിൻ: കൗണ്ട് ക്ലെയറിലെ ഷാനൻ വിമാനത്താവളത്തിലേക്ക് വാഹനം ഓടിച്ച് കയറ്റാൻ ശ്രമം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇതിന് പിന്നാലെ സുരക്ഷാ കാരണങ്ങളെ തുടർന്ന് വിമാനത്താവളം അടച്ചിട്ടു. എയർപോർട്ടിന്റെ പ്രധാനഭാഗത്ത് കൂടി വാനിൽ എത്തിയ മൂന്നംഗ സംഘം പ്രധാനവേലി തകർത്ത് ഉള്ളിലേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ സംഘത്തെ വളഞ്ഞ് പിടികൂടി. സംഭവത്തിൽ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്.
ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കാട്ടുതീയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതർ. ഇതേ തുടർന്ന് ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വരുന്ന ബാങ്ക് ഹോളിഡേ വീക്കെൻഡിൽ നിലവിൽ വരുന്ന ഓറഞ്ച് മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ തുടരും. വിനോദസഞ്ചാരികളും മറ്റും അപകടകരമായ പ്രദേശങ്ങളിൽ തീ കത്തിക്കുകയോ ബാർബിക്യൂ ഉണ്ടാക്കുകയോ ചെയ്യരുത് എന്ന് നിർദ്ദേശമുണ്ട്. മുൻപ് പല തവണ ഇതെല്ലാം കാട്ടു തീയ്ക്ക് കാരണം ആയിട്ടുണ്ട്. ഇതേ തുടർന്നാണ് അധികൃതർ പ്രത്യേകം നിർദ്ദേശം നൽകിയത്. ക്യാം ഫയർ, ബാർബിക്യൂ, സിഗരറ്റ് കത്തിക്കൽ എന്നിവ തീപിടിത്തത്തിന് കാരണം ആകുന്ന സംഭവങ്ങളാണെന്ന് വനം ഏജൻസിയായ Coillte വ്യക്തമാക്കുന്നത്.
ഡബ്ലിൻ: അയർലന്റിൽ കോട്ടയം സ്വദേശി അന്തരിച്ചു. തോട്ടക്കാട് ഇരവുചിറ, പൂവത്തുംമൂട്ടിൽ വിജയകുമാർ പി നാരായണൻ എന്ന രാജേഷ് ആണ് അന്തരിച്ചത്. 47 വയസ്സായിരുന്നു. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്‌കരിക്കും. കൗണ്ടി ഡബ്ലിനിലെ സ്വാർഡ്‌സ് എക്‌സ്പ്രസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു വിജയകുമാർ. ഇതിനിടെയാണ് കുടുംബത്തെയും അയർലന്റിലെ മലയാളി സമൂഹത്തെയും ദു:ഖത്തിലാഴ്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട്. വിജയകുമാറിന്റെ ഭൗതികദേഹം മാസി ബ്രദേഴ്‌സ് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വച്ചു. ഭാര്യയും രണ്ട് മക്കളുമാണ് അദ്ദേഹത്തിനുള്ളത്. ഭാര്യ ആശ കറുകച്ചാൽ ശ്രീ ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിലെ ജീവനക്കാരിയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
