- ഡൗണിലെ ആക്രമണം; നാല് കൗമാരക്കാർ പിടിയിൽ
- ഡെറിയിലെ യുവതിയുടെ മരണം; 30 കാരനെതിരെ കുറ്റം ചുമത്തി
- ടിപ്പററിയിലെ ആക്രമണം; കൗമാരക്കാരിയ്ക്കും സ്ത്രീയ്ക്കുമെതിരെ കുറ്റം ചുമത്തി
- കോർക്കിൽ ഹോളി ആഘോഷം
- വെസ്റ്റ്മീത്തിൽ വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്
- റിക്കെൽട്ടണും ഹിറ്റ്മാനും കസറി; കൊൽക്കത്തയെ വീഴ്ത്തി മുംബൈ
- നാല് വിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
- സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം : അവാക്സ് വിമാനം തകർന്നു
Author: sreejithakvijayan
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ താമസിച്ചിരുന്ന മലയാളി നഴ്‌സ് അന്തരിച്ചു. 37 കാരനായ കൃഷ്ണകുമാർ ആണ് അന്തരിച്ചത്. ഏറെ നാളായി അദ്ദേഹം അസുഖബാധിതൻ ആയിരുന്നു. ഈ മാസം 14 ന് ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം എന്നാണ് കുടുംബാംഗങ്ങൾ അറിയിക്കുന്നത്. ഡെയ്‌സി ഹിൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. 2021 ൽ ആയിരുന്നു ന്യൂറിയിലെ ആശുപത്രിയിൽ അദ്ദേഹം ജോലി ആരംഭിച്ചത്. ഇതിനിടെ അദ്ദേഹത്തെ ക്യാൻസർ ബാധിക്കുകയായിരുന്നു. രോഗം ഗുരുതരമായതോടെ അദ്ദേഹം നാട്ടിലേക്ക് മടങ്ങി. നാട്ടിൽവച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
ഡബ്ലിൻ: അയർലൻഡിലെ പ്രശ്‌നങ്ങൾ ഉടനെ പരിഹരിക്കാൻ കഴിയുന്നതല്ലെന്ന് ഗവേഷണ റിപ്പോർട്ട്. സർക്കാരിന്റെ പ്രത്യേക സംഘമാണ് ഗവേഷണം നടത്തിയത്. ഈ റിപ്പോർട്ട് പ്രധാനമന്ത്രി മീഹോൾ മാർട്ടിന് സമർപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സർവ്വ മേഖലകളിലും പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. തൊഴിലാളിക്ഷാമം ഇതിൽ പ്രധാനമാണ്. സർക്കാർ വകുപ്പുകളിൽ ജീവനക്കാർക്ക് വലിയ ക്ഷാമം ഉണ്ട്. അതുകൊണ്ട് തന്നെ അയർലൻഡിന് കുടിയേറ്റം ആവശ്യമാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. നിലവിലെ സംവിധാനങ്ങളിലെ പിഴവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡബ്ലിൻ: ക്യൂബയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി അയർലൻഡ് വിദേശകാര്യമന്ത്രാലയം. ക്യൂബയിലേക്ക് പോകാൻ പദ്ധതിയിടുന്ന ഐറിഷ് പൗരന്മാർ ട്രാവൽ ഏജന്റുമായി ബന്ധപ്പെടണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. അടിയന്തിര സാഹചര്യം വേണ്ടാത്ത യാത്രകൾ ഒഴിവാക്കണം എന്നാണ് അറിയിപ്പ്. നിലവിൽ കടുത്ത ഊർജ്ജ പ്രതിസന്ധിയിലൂടെയാണ് രാജ്യം നീങ്ങുന്നത്. ഇത് അപകടകരമായ അന്തരീക്ഷം രാജ്യത്ത് നിലനിർത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് യാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശം. ക്യൂബൻ വിമാനത്താവളങ്ങളിൽ ഇന്ധനം ഇല്ലാത്ത അവസ്ഥ നിലവിലുണ്ട്. വെനിസ്വേലയിൽ നിന്നാണ് ക്യൂബ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. പ്രസിഡന്റ് അറസ്റ്റിലായതോടെ ഇത് നിലയ്ക്കുകയായിരുന്നു. 24 മണിക്കൂർ നേരത്തേയ്ക്ക് വൈദ്യുതി ഇല്ലാത്ത അവസ്ഥയും രാജ്യത്ത് ഉണ്ട്.
ഗാൽവേ: യൂറോപ്യൻ യൂണിയൻ ഫണ്ടിംഗിൽ കോളടിച്ച് ഗാൽവേ. 3.36 മില്യൺ യൂറോ ഗാൽവേ കൗണ്ടി കൗൺസിൽ സ്വന്തമാക്കി. വാട്ടർവേ (WATERWAY) പദ്ധതിയ്ക്ക് വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്. യൂറോപ്യൻ അർബൻ ഇനീഷ്യേറ്റീവിന്റെ (ഇയുഐ) ഭാഗമായിട്ടാണ് വികസനത്തിനായി പണം അനുവദിക്കുന്നത്. ഇയുഐയിൽ നിന്നും ഫണ്ട് ലഭിക്കുന്ന ആദ്യ പ്രദേശിക ഭരണകൂടമാണ് ഗാൽവേ കൗണ്ടി കൗൺസിൽ.
ഡബ്ലിൻ: മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്ന നടപടികൾക്ക് ഐറിഷ് സർക്കാർ. വിദ്യാർത്ഥികൾക്കായി കൂടുതൽ തേർഡ് ലെവൽ പ്ലേയ്‌സസ് രാജ്യത്തുടനീളമുള്ള കോളേജുകളിൽ ലഭ്യമാക്കും. ഇതിനായി 28.5 മില്യൺ യൂറോയുടെ നിക്ഷേപമാണ് സർക്കാർ നടത്തുന്നത്. മെഡിസിൻ, ദന്തചികിത്സ, ഫാർമസി, മറ്റ് ഹെൽത്ത് കെയർ കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് തീരുമാനം. 1,100 ലധികം പ്ലേയ്‌സസ് ആയിരിക്കും സർക്കാർ ലഭ്യമാക്കുക.
ഡബ്ലിൻ: വിദ്യാർത്ഥി വിസ പരിഷ്‌കരിച്ച് അയർലൻഡ്. ഇതിന്റെ ഭാഗമായി അക്രഡിറ്റേഷൻ പദ്ധതിയായ ട്രസ്റ്റഡ് ( ട്രസ്റ്റഇഡി) ആരംഭിച്ചു. വിദ്യാർത്ഥി വിസയുടെ ദുരുപയോഗം തടയുകയാണ് വിസ നയം പരിഷ്‌കരിക്കുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഈ മാസം 15 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിദ്യാർത്ഥി വിസയിൽ അയർലൻഡിൽ എത്തുന്ന കുട്ടികൾ മുഴുവൻ സമയവും ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ട്. ഇത് പരിഹരിക്കാൻ പുതിയ നയങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
കോർക്ക്: കൗണ്ടി കോർക്കിൽ പ്രായപൂർത്തിയാകാത്ത കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് ജയിൽ ശിക്ഷ. 78 വസ്സുകാരനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾക്ക് നാലര വർഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. കോർക്ക് സർക്യൂട്ട് ക്രിമിനൽ കോടതിയാണ് വിധി പറഞ്ഞത്. 2022 ൽ ആയിരുന്നു സംഭവം. അഞ്ചോളം തവണ ഇയാൾ പീഡിപ്പിച്ചുവെന്നാണ് നാല് വയസ്സുകാരിയായ കുട്ടിയുടെ മൊഴി. പീഡനം സഹിക്കവയ്യാതെ ആയപ്പോൾ കുട്ടി വിവരം അമ്മയോട് പറയുകയായിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്‌തെങ്കിലും 78 കാരൻ ഇത് നിഷേധിച്ചു. ഇതോടെ രക്ഷിതാക്കൾ പോലീസിന്റെ സഹായം തേടുകയായിരുന്നു.
വിക്ലോ: ജോലിയും വ്യക്തി ജീവിതവും ഒരുപോലെ കൊണ്ടുപോകാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥലമായി വിക്ലോ കൗണ്ടിയിലെ ആർക്ലോ. സ്വിറ്റ്ച്ചർ.ഐഇയുടെ ഗവേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. ആർക്ലോയിലെ സ്‌കൂൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് വ്യക്തി ജീവിതവും പ്രൊഫണൽ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ ആളുകൾക്ക് സഹായമാകുന്നത്. പ്രമൈറി സ്‌കൂളുകൾ, സൂപ്പർമാർക്കറ്റുകൾ, വിനോദത്തിനായുള്ള കേന്ദ്രങ്ങൾ, മൊബൈൽ കണക്ടിവിറ്റി, വീടിന്റെ വില, കുറ്റകൃത്യങ്ങളുടെ നിരക്ക്, ഗതാഗത സൗകര്യം എന്നിവയെയെല്ലാം മാനദണ്ഡമായി എടുത്താണ് സ്വിറ്റ്ച്ചർ. ഐഇ പഠനം നടത്തിയിട്ടുള്ളത്. പഠനം പ്രകാരം കൗണ്ടി മയോയിലെ ബാലിന ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. വെക്‌സ്‌ഫോർഡിലെ എന്നിസ്‌കോർത്തി, വിക്ലോ ടൗൺ, കോർക്ക് സിറ്റി എന്നീ സ്ഥലങ്ങളും വ്യക്തി ജീവിതവും പ്രൊഫണൽ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് ഉചിതമാണ്.
കോർക്ക്: കോർക്ക് സിറ്റിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച ശേഷം ചുറ്റിക കൊണ്ട് ആക്രമിച്ചയാൾക്ക് ജയിൽ ശിക്ഷ. 64 കാരനായ നോയൽ ട്വോമിയ്ക്കാണ് കോടതി എട്ട് വർഷത്തെ ശിക്ഷ വിധിച്ചത്. 2024 ജനുവരി 15 ന് ആയിരുന്നു നോയൽ ഭാര്യ ജാക്കിയെ ആക്രമിച്ചത്. ഇവർ തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വൈരാഗ്യത്തിലാണ് നോയൽ ആക്രമണം നടത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന ജാക്കിന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ശേഷം ചുറ്റിക കൊണ്ട് പലതവണ ഇയാൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ജാക്കിന് സാരമായി പരിക്കേറ്റിരുന്നു.
ഡബ്ലിൻ: കഴിഞ്ഞ നാല് വർഷത്തിനിടെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡ് റദ്ദാക്കിയത് അഞ്ഞൂറിലധികം സ്‌കോളിയോസിസ് ശസ്ത്രക്രിയകൾ. കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങൾ മുതൽ കിടക്കകളുടെ ക്ഷാമം ഉൾപ്പെടെ ഇതിന് കാരണങ്ങൾ ആയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ 525 ശസ്ത്രക്രിയകളാണ് റദ്ദാക്കിയിട്ടുള്ളത്. 2022 മുതൽ 2025 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ശസ്ത്രക്രിയ തീരുമാനിച്ചതിന് പിന്നാലെ കുട്ടികൾക്ക് മറ്റ് അസുഖങ്ങൾ ബാധിച്ചത് ഇത് റദ്ദാക്കാൻ കാരണം ആയി. അടിയന്തിര കേസുകൾ ഏറ്റവും ആദ്യം പരിഗണിച്ചതും ഐസിയുവിൽ കിടക്കകൾ ലഭിക്കാതിരുന്നതും ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നതിനുള്ള മറ്റ് കാരണങ്ങളായി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
