ഗാൽവേ: ഗാൽവേ വെസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ ഫിയന്ന ഫെയിൽ സ്ഥാനാർത്ഥിയായി യുവമുഖം. 25 കാരനും കൗൺസിലറുമായ സിലിയൻ കീനാണ് ഫിയന്ന ഫെയിലിന്റെ സ്ഥാനാർത്ഥി. സാൾട്ടിൽ ഹോട്ടലിൽ നന്ന പാർട്ടി കൺവെൻഷന് പിന്നാലെയാണ് സിലിയനെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്.
2024 ലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ ഓറൻമോർ-ബെയ്ൽ ആത ആൻ റിയിൽ നിന്നും വിജയിച്ചാണ് അദ്ദേഹം കൗൺസിലർ ആയത്. മാരി ഒറാൻമോർ സ്വദേശിയാണ് സിലിയൻ.
Discussion about this post

