ഡെറി: കൗണ്ടി ഡെറിയിലെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയ്ക്ക് മേൽ കുറ്റം ചുമത്തി കോടതി. 30 വയസ്സുള്ളയാൾക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയത്. 28 കാരിയായ ആമി ഡൊഹെർട്ടിയുടെ കൊലപാതകത്തിലാണ് അറസ്റ്റ്.
30 വയസ്സുള്ള പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. കൊലപാതകത്തിന് പുറമേ ആയുധം കൈവശം വച്ചതിനും ക്ലാസ് എ വിഭാഗത്തിൽപ്പെട്ട മയക്കുമരുന്ന് കൈവശം വച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു സമ്മർ മെഡോസ് മ്യൂസ് പ്രദേശത്തെ വീട്ടിൽ ആമിയെ മരിച്ച നിലയിൽ കണ്ടത്.
Discussion about this post

