വിക്ലോ: ഡീഡ്രെ ജേക്കബിന്റെയും ജോ ജോ ഡുള്ളാർഡിന്റെയും തിരോധാനവും കൊലപാതകങ്ങളും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധനകൾ തുടരുന്നു. വിക്ലോയിലെ ക്വാറി പരിസരത്താണ് പോലീസിന്റെ തിരച്ചിൽ. തുടർച്ചയായ മൂന്നാം ദിവസമാണ് തിരച്ചിൽ തുടരുന്നത്.
വിക്ലോ- കിൽഡെയർ അതിർത്തിയ്ക്ക് അടുത്താണ് ഇന്നത്തെ തിരച്ചിൽ. വരും ദിവസങ്ങളിൽ പ്രദേശത്ത് കുഴിയെടുത്തുള്ള പരിശോധനകൾ തുടരും. തെളിവുകൾ കണ്ടെത്തുകയാണ് തിരച്ചിലിലൂടെ അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. സീരിയസ് ക്രൈം റിവ്യൂ ടീമും ഗാർഡ നാഷണൽ ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
Discussion about this post

