ഡബ്ലിൻ: ഫിൻഗ്ലാസിൽ വാഹനാപകടത്തിൽ കൗമാരക്കാരന് ഗുരുതര പരിക്ക്. വാലി പാർക്ക് ഡ്രൈവിൽ ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 16 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
കാറിടിച്ചാണ് 16 കാരന് പരിക്കേറ്റത്. കുട്ടിയെ ഇടിച്ചിട്ടയുടൻ കാറുകാരൻ സ്ഥലത്ത് നിന്നും കടന്ന് കളയുകയായിരുന്നു. കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പരിക്കുകൾ സാരമുള്ളത് ആണെങ്കിലും ജീവന് ഭീഷണിയുള്ളതല്ല.
Discussion about this post

