ടിപ്പററി: കൗണ്ടി ടിപ്പററിയിൽ യുവതിയെ ക്രൂരമായി ആക്രമിച്ച സംഭവത്തിലെ പ്രതികളായ സ്ത്രീയ്ക്കും കുട്ടിയ്ക്കുമെതിരെ കോടതി കുറ്റം ചുമത്തി. ലിമെറിക്ക് ജില്ലാ കോടതിയാണ് കുറ്റം ചുമത്തിയത്. കഴിഞ്ഞ ദിവസം ഇരുവരെയും കോടതിയിൽ ഹാജരാക്കിയിരുന്നു.
16 കാരിയും 40 കാരിയുമാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. ഇരുവരും അതിക്രൂരമായാണ് 29 കാരിയായ സ്കാർലറ്റ് ഫോക്നറെ ആക്രമിച്ചത് എന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി 16 കാരിയ്ക്ക് മേൽ അപായപ്പെടുത്താൻ ശ്രമിച്ചുകൊണ്ടുള്ള ആക്രമണവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി. 40 കാരിയ്ക്കെതിരെ ഭവന ഭേദനം, മോഷണം, ക്രമസമാധാന ലംഘനം, അപായപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
Discussion about this post

