ഡബ്ലിൻ: കന്നുകാലികൾ വ്യാപകമായി നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്ന സാഹചര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഐറിഷ് ഫാർമേഴ്സ് അസോസിയേഷൻ. നായ്ക്കളെ നിയന്ത്രിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. വർധിച്ചുവരുന്ന നായ്ക്കളുടെ ആക്രമണങ്ങളിൽ കനത്ത സാമ്പത്തിക നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് നടപടി വേണമെന്ന ആവശ്യം.
കഴിഞ്ഞ വാരാന്ത്യത്തിൽ നായ്ക്കളുടെ ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കർഷകർ ക്യാമ്പയ്ൻ നടത്തിയിരുന്നു. നായ്ക്കൾ കർഷകർക്ക് ഉയർത്തുന്ന വെല്ലുവിളി വ്യക്തമാക്കുന്നതിനും നായ്ക്കളുടെ ഉടമകളെ ഇത് സംബന്ധിച്ച് ബോധവാന്മാർ ആക്കുകയും ആയിരുന്നു ക്യാമ്പയ്നിന്റെ ലക്ഷ്യം.
Discussion about this post

