- മാനിന്റെ തലയറുത്ത സംഭവം; സുരക്ഷ വർധിപ്പിക്കാൻ തീരുമാനം
- വേട്ടയാടുന്നതിനെ വെടിയേറ്റ് മരണം; യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച സംസ്‌കരിക്കും
- ക്രിസ്തുമസ് ലൈറ്റ് പൊട്ടി വീണ സംഭവം; റോഡുകൾ അടച്ചു
- ഐറിഷ് സമാധാനപാലന സേനാംഗങ്ങളെ ആക്രമിച്ച കേസ്; ആറ് പേർ അറസ്റ്റിൽ
- സൗത്ത് ബെൽഫാസ്റ്റിലെ ആക്രമണം; നാല് പേർ അറസ്റ്റിൽ
- പ്രിന്റിംഗ് മെഷീനിൽ സാരി കുടുങ്ങി ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം
- രാഹുൽ ഈശ്വറിന് ജാമ്യമില്ല : അതിജീവിതയുമായി ബന്ധപ്പെട്ട വിവരങ്ങൾ നീക്കം ചെയ്യാൻ തയ്യാറാണെന്നും രാഹുൽ
- ഡൽഹി പോലീസ് നോട്ടീസ് അയച്ച് പീഡിപ്പിക്കുന്നു : നിയമപരമായി നീങ്ങുമെന്ന് ഡി.കെ. ശിവകുമാർ
Author: sreejithakvijayan
ഡബ്ലിൻ: ഡൊണബേറ്റിലെ ന്യൂബ്രിഡ്ജ് ഹൗസിലും ഫാമിലും സുരക്ഷ വർധിപ്പിക്കും. ഇവിടെ വളർത്തിയിരുന്ന മാനിനെ തലയറുത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കുന്നത്. നിലവിൽ 15 മാനുകളെ ഇവിടെ സംരക്ഷിച്ച് പോരുന്നുണ്ട്. മാനുകളെ പാർപ്പിച്ചിരിക്കുന്ന മേഖലയ്ക്ക് ചുറ്റും സുരക്ഷയ്ക്കായി സിസിടിവികൾ സ്ഥാപിക്കും. നിലവിൽ സുരക്ഷാ സംവിധാനങ്ങളിൽ വൈദഗ്ധ്യം ഉള്ള കമ്പനി മേഖലയിൽ പരിശോധന നടത്തിയിട്ടുണ്ട്. ഇവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ക്യാമറകൾ സ്ഥാപിക്കുക. കഴിഞ്ഞ ആഴ്ചയായിരുന്നു ഇവിടുത്തെ മാനിനെ തലയറുത്ത നിലയിൽ കണ്ടെത്തിയത്.
കാർലോ: കൗണ്ടി കാർലോയിൽ വേട്ടയാടുന്നതിനിടെ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച സംസ്‌കരിക്കും. കുടുംബമാണ് സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ബാഗെനാൽസ്ടൗൺ സ്വദേശി പോൾ ഫിറ്റ്‌സ്പാട്രിക് ആണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുറുക്കന്മാരെ വേട്ടയാടുകയായിരുന്നു പോൾ. ഇതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. നാളെ വൈകീട്ട് ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് ഏഴ് വരെ സംസ്‌കാരത്തോട് അനുബന്ധിച്ചുള്ള പ്രാർത്ഥനകൾ സോമേഴ്‌സ് ഫ്യൂണറൽ ഹോമിൽ നടക്കും. തിങ്കളാഴ്ച രാവിലെ മുതൽ 11 മണി മുതൽ സെന്റ് ആൻഡ്രൂസ് പള്ളിയിൽ ശുശ്രൂഷകൾ നടക്കും. ശേഷം റോയൽ ഓക്കിലെ വെൽസ് സെമിത്തേരിയിൽ ആയിരിക്കും മൃതദേഹം സംസ്‌കരിക്കുക.
ലൗത്ത്: പൊതുജന സുരക്ഷയുടെ ഭാഗമായി ദ്രോഗെഡ നഗരത്തിന്റെ ഒരു ഭാഗം അടച്ചിട്ടു. ശക്തമായ കാറ്റിൽ ക്രിസ്തുമസ് ലൈറ്റുകൾ പൊട്ടിവീണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ലൈറ്റുകൾ പൊട്ടിവീണ് കാറിന് കേടുപാട് സംഭവിച്ചിരുന്നു. അപടത്തിൽ ആർക്കും പരിക്കില്ല. വെസ്റ്റ് സ്ട്രീറ്റിലെ തോൽസൽ ക്രോസ്റോഡ് ജംഗ്ഷനിലായിരുന്നു സംഭവം. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി പടുകൂറ്റൻ ലൈറ്റ് ആയിരുന്നു ഇവിടെ സ്ഥാപിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ ഇത് തകർന്ന് വീഴുകയായിരുന്നു. സംഭവത്തിൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്ന കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. ഇതുവഴിയുള്ള യാത്ര ഏറെ അപകടകരമാണ്. ഇതേ തുടർന്നാണ് എൻജിനീയർമാരുടെ ഉപദേശപ്രകാരം റോഡ് അടച്ചിടാൻ തീരുമാനിച്ചത്. വെസ്റ്റ് സ്ട്രീറ്റ്, പീറ്റേഴ്സ് സ്ട്രീറ്റ്, ലോറൻസ് സ്ട്രീറ്റ് എന്നിവയുടെ ജംഗ്ഷൻ ഉൾക്കൊള്ളുന്ന ക്രോസ്‌റോഡുകളാണ് അടച്ചിട്ടത്.
ഡബ്ലിൻ: ലെബനനിലെ ഐറിഷ് സമാധാനപാലന സേനാംഗങ്ങൾക്ക് നേരെ വെടിയുതിർത്ത പ്രതികൾ പിടിയിൽ. സംഭവത്തിൽ ആറ് പേരെയാണ് ലെബനീസ് സൈന്യം അറസ്റ്റ് ചെയ്തത്. ലെബനീസ് ആർമ്ഡ് ഫോഴ്‌സ് പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കി. വ്യാഴാഴ്ച രാത്രിയായിരുന്നു സേനാംഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഹിസ്ബുള്ളയുടെ സ്വാധീന മേഖലയായ ബിന്റ് ജെബെയ്‌ലിൽ പട്രോളിംഗ് നടത്തുകയായിരുന്നു സംഘം. ഇതിനിടെയായിരുന്നു വെടിവയ്പ്പ്. ആർക്കും പരിക്കില്ല.
ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. ഇതിൽ സ്ത്രീയ്ക്കും പുരുഷനുമെതിരെ കുറ്റം ചുമത്തി. 44 വയസ്സുള്ള സ്ത്രീയും 32, 39,28 വയസ്സുളള പുരുഷന്മാരുമാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 8.45 ഓടെ ക്ലെയർമോണ്ട് കോടതി പരിസരത്തായിരുന്നു സംഭവം. 50 കാരന് നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും പരിക്കേറ്റു.
ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കിയുടെ അയർലൻഡ് സന്ദർശനത്തെ വിമർശിച്ച റഷ്യൻ അംബാസിഡറിന് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സെലൻസ്‌കിയെ സ്വാഗതം ചെയ്തതിന് അയർലൻഡ് ഒരിക്കലും മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരുന്നു സന്ദർശനത്തെ വിമർശിച്ച് അംബാസിഡർ യൂറി ഫിലാറ്റോവ് രംഗത്ത് എത്തിയത്. അയർലൻഡിലെ രാഷ്ട്രീയ നേതാക്കൾ ഭാവനാ ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു യൂറിയുടെ പ്രതികരണം. സെലൻസ്‌കിയെ രാജ്യത്തേക്ക് വരവേൽക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. അതൊരു നല്ല സന്ദർശനം ആയിരുന്നു. അദ്ദേഹത്തെ വളരെ മികച്ച രീതിയിലാണ് അയർലൻഡിലെ ജനങ്ങൾ സ്വാഗതം ചെയ്തത്. സെലൻസ്‌കിയെ രാജ്യത്തേയ്ക്ക് ക്ഷണിച്ചതിന് അയർലൻഡ് ഒരിക്കും മാപ്പ് പറയാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: ജൂനിയർ വനിതാ ഹോക്കി ലോകകപ്പിൽ അയർലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ. 4.0 നായിരുന്നു അയർലൻഡിന്റെ പരാജയം. വെള്ളിയാഴ്ച സാന്റിയാഗോയിൽ ആയിരുന്നു മത്സരം. ഫോർവേഡ് പൂർണിമ യാദവിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയ്ക്ക് തുണയായത്. ഇതോടൊപ്പം കനിക സിവാച്ച്, സാക്ഷി റാണ എന്നിവർ ഓരോ ഗോൾ നേടി ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. 17 ാം മിനിറ്റിലും 23 ാം മിനിറ്റിലും ഇന്ത്യയ്ക്ക് പെനാൽറ്റി കോർണറുകൾ ലഭിച്ചിരുന്നു. എന്നാൽ ഇത് അയർലൻഡിന്റെ ലൂസി മക്‌ഗോൾഡ്രിക്ക് തടയുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡ് ജനതയുടെ സമ്പത്ത് വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 10 വർഷത്തിനിടെ കുടുംബങ്ങളുടെ സ്വത്ത് ഇരട്ടിയായി വർധിച്ചെന്നാണ് പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. വെൽത്ത് അയർലൻഡിന്റേത് ആണ് പഠനം. 2014 ൽ 573 ബില്യൺ യൂറോയുടെ സ്വത്തുക്കൾ ആണ് ഐറിഷ് കുടുംബങ്ങൾക്ക് ഉണ്ടായിരുന്നത്. എന്നാൽ ഏറ്റവും പുതിയ കണക്ക് പരിശോധിക്കുമ്പോൾ അത് 1.32 ട്രില്യൺ യൂറോയായി ഉയർന്നു. ഈ ട്രെൻഡ് ഇനിയും തുടരുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കിൽ 10 വർഷം കഴിയുമ്പോൾ ഐറിഷ് കുടുംബങ്ങളുടെ സ്വത്തുക്കൾ ഇരട്ടിച്ച് 2.6 ട്രില്യൺ യൂറോയിലെത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഇന്നും നാളെയും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. ആലിപ്പഴ വീഴ്ചയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം കാറ്റിന്റെയും മഴയുടെയും പശ്ചാത്തലത്തിൽ വിവിധ കൗണ്ടികളിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് അവസാനിച്ചു. ഇന്ന് തണുത്ത അന്തരീക്ഷത്തോടെയായിരിക്കും ദിനം ആരംഭിക്കുക. ചെറിയ ചാറ്റൽ മഴ തുടർന്നും അനുഭവപ്പെടാം. ഉച്ചയോടെ അന്തരീക്ഷം തെളിയും. വെയിലുള്ള കാലാവസ്ഥ ഉണ്ടാകും. 8 മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും ഇന്ന് അന്തരീക്ഷ താപനില അനുഭവപ്പെടുക.
ഡബ്ലിൻ: ഡബ്ലിൻ ഡ്രൈനേജ് പദ്ധതിയുമായി ഉയിസ് ഐറാൻ മുന്നോട്ട്. ഇത് സംബന്ധിച്ച നിയമപരമായ കരാറിൽ ഉയിസ് ഐറാൻ എത്തി. നിർമ്മാണ കരാർ നടപടികൾ അടുത്ത വർഷം ഫെബ്രുവരിയിൽ ആരംഭിക്കും. അതേസമയം നിയമക്കുരുക്കിൽപ്പെട്ട് പദ്ധതി അൽപ്പം പ്രതിസന്ധി നേരിടുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിൽ ആണ് 1.3 ബില്യൺ യൂറോയുടെ ഗ്രേറ്റർ ഡബ്ലിൻ പദ്ധതിയ്ക്ക് ആസൂത്രണ കമ്മീഷൻ അനുമതി നൽകിയത്. തുടർന്ന് പദ്ധതിയുടെ തുടർനടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ വൈൽഡ് ഐറിഷ് ഡിഫൻസ് കമ്പനി പരാതി നൽകുകയായിരുന്നു.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
