ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റും മഴയും. ഇതേ തുടർന്ന് ഇന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്. ഇന്നലെ രാത്രി 11 മണി മുതലാണ് കൗണ്ടികളിൽ മുന്നറിയിപ്പ് നിലവിൽവന്നത്.
വെക്സ്ഫോർഡ്, വിക്ലോ, ഡബ്ലിൻ, മീത്ത്, ലൗത്ത് എന്നീ കൗണ്ടികളിൽ ശക്തമായ കാറ്റ് വീശും. ഇവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ വാണിംഗ് അവസാനിക്കും. ലെയ്ൻസ്റ്ററിലും കാവൻ, മൊനാഘൻ, കോർക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലുമാണ് മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് ഉള്ളത്. ഇന്ന് രാത്രി 11 മണിവരെ ഈ മുന്നറിയിപ്പ് തുടരും. കാറ്റിന്റെയും മഴയുടെയും സാഹചര്യത്തിൽ ഏവരും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
Discussion about this post

