ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയ്ക്ക് തടവ് ശിക്ഷ. 48 കാരനായ പാട്രിക് ഗ്രീലിഷിനാണ് തടവ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ ഇയാൾ ഓൺലൈനിൽ ഭീഷണി മുഴക്കിയത്.
നാല് മാസത്തേയ്ക്കാണ് ഗാൽവേ സ്വദേശിയായ 48 കാരന് ജയിൽശിക്ഷ വിധിച്ചത്. ഇയാളുടെ ഭീഷണികൾ ഗൗരവ സ്വഭാവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് നാല് മാസത്തെ തടവ് ശിക്ഷ വിധിച്ചത്.
Discussion about this post

