- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
- വടക്കൻ അയർലൻഡിൽ മഴ
- കന്നുകാലികൾക്കെതിരായ നായ്ക്കളുടെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഐഎഫ്എ
- ഗാൽവേ വെസ്റ്റ് ഉപതിരഞ്ഞെടുപ്പ്; സിലിയൻ കീൻ ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി
Author: sreejithakvijayan
ഡൊണഗൽ: യുവതിയെ നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ യുവാവിന് തടവ്. 28 വയസ്സുള്ള യുവാവിനെ 9 വർഷത്തേയ്ക്കാണ് കോടതി തടവിന് ശിക്ഷിച്ചത്. 2020 ലെ വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗർഭിണിയായ യുവതിയെ നിർബന്ധിപ്പിച്ച് ഗർഭഛിദ്രത്തിനുള്ള അഞ്ച് ഗുളികൾ കഴിപ്പിക്കുകയായിരുന്നു. ലെറ്റർകെന്നി സ്വദേശിയായ അഡെലെക്ക് അഡെലാനിയെ ആണ് ശിക്ഷിച്ചത്. കോടതിയിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. ഇയാളുടെ പ്രവൃത്തികൾ ഗൗരവപൂർവ്വം നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതി ശിക്ഷ വിധിച്ചത്.
ഡബ്ലിൻ: ഡബ്ലിനിൽ പുതിയ ഓഫീസ് തുറക്കാൻ ടെക് ഭീമനായ ആപ്പിൾ. ഇത് 300 ഓളം തൊഴിലവസരങ്ങൾക്കാണ് വഴി തുറക്കുക. ഈ വർഷം അവസാനത്തോടെ ഓഫീസ് രാജ്യതലസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സെന്റ് സ്റ്റീഫൻസ് ഗ്രീനിലാണ് പുതിയ ഓഫീസ്. നേരത്തെ കോർക്കിലെ ഓഫീസ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ലിനിലും ഓഫീസ് തുറക്കുന്നത്. നിലവിൽ ആപ്പിളിന് അയർലൻഡിൽ 5,500 ജീവനക്കാരാണ് ഉളളത്.
മയോ: ബോർഡ് ബിയയ്‌ക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ കർഷകർ. ഇതിന്റെ ഭാഗമായി കൗണ്ടിയിലെ കർഷകർ യോഗം ചെയ്തു. കർഷകരും ബോർഡ് ബിയയും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു കഴിഞ്ഞ ദിവസം രാത്രി യോഗം ചേർന്നത്. ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷനിലെ അംഗങ്ങളാണ് ബോർഡ് ബിയയ്‌ക്കെതിരെ പ്രതിഷേധിക്കുന്നത്. നിലവിലെ ബോർഡിന്റെ ചെയർമാനായ ലാറി മുറിനെ നീക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഡബ്ലിനിൽ ട്രാക്ടർ റാലിയും പ്രതിഷേധ പ്രകടനവും കർഷകർ നടത്തിയിരുന്നു. ഇവരുടെ പ്രതിഷേധത്തിന് പിന്തുണ നൽകാനാണ് മയോയിലെ കർഷകർ യോഗം ചേർന്നത്.
ഡബ്ലിൻ: നോറോ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി താല യൂണിവേഴ്‌സിറ്റി ആശുപത്രി. രോഗലക്ഷണങ്ങൾ പ്രകടമായാൽ ആശുപത്രിയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഛർദ്ദി, വയറിളക്കം, ശരീരത്തിൽ ചൂട്, തലവേദന, വയറുവേദന, ശരീര വേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ ലക്ഷണങ്ങൾ. ആശുപത്രിയിലെ രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷയെ മുൻ നിർത്തിയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. നിലവിൽ രാജ്യത്ത് നോറോ വൈറസ് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തങ്ങളുടെ രോഗികളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിർദ്ദേശം. ഛർദ്ദിയോ വയറിളക്കമോ ഉണ്ടെങ്കിൽ ആരും ആശുപത്രി സന്ദർശിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.
ഡബ്ലിൻ: ബാലിമണിലെ ഹാൾട്ടിംഗ് സൈറ്റിൽ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. നിരവധി ഫയർ എൻജിനുകൾ എത്തിയായിരുന്നു തീ അണച്ചത്. അതേസമയം തീപിടിത്തത്തെ തുടർന്ന് സ്ഥലത്ത് വലിയ ഗതാഗത തടസ്സം അനുഭവപ്പെട്ടു. സെന്റ് മാർഗരറ്റ്‌സ് പ്രദേശത്ത് ആയിരുന്നു സംഭവം. പ്രദേശത്ത് കാരവാനുകൾ നിർത്തിയിട്ടിരുന്നു. ഇതുൾപ്പെടെ കത്തിനശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മൂന്നോളം ഫയർ ഫോഴ്‌സ് എൻജിനുകൾ എത്തിയാണ് തീ അണച്ചത്.
ഡബ്ലിൻ: ടെമ്പിൾ ബാറിൽ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ പ്രതിയ്ക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. ബ്യൂമൗണ്ട് ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പോലീസിന് ലഭ്യമല്ല. ഇയാളുടെ കയ്യിൽ മ്യൂസിക് ആണ് ജീവിതം എന്ന് പച്ചകുത്തിയിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ 1 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം കോപ്പ് സ്ട്രീറ്റിലൂടെ യാത്ര ചെയ്തവർ വാഹനത്തിന്റെ ഡാഷ് ക്യാം പരിശോധിക്കണം.
ഡബ്ലിൻ: മിഡിൽ ക്ലാസ് കുടുംബങ്ങൾക്കായുള്ള പുതിയ സേവിംഗ്‌സ് സ്‌കീമിന് അംഗീകാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി ധനമന്ത്രാലയം. വരും ആഴ്ചകളിൽ ഇത് മന്ത്രിസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. സേവിംഗ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് അക്കൗണ്ട് എന്ന പേരിലാണ് പുതിയ സ്‌കീം ആരംഭിക്കുന്നത്. അടുത്ത രണ്ട് ബജറ്റുകളിലും ഈ പദ്ധതിയ്ക്ക് പ്രാധാന്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വരും ആഴ്ചകളിൽ തന്നെ ഇത് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാരിനെ അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: ഇ- സ്‌കൂട്ടർ അപകടത്തെ തുടർന്ന് താല യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ചികിത്സ തേടുന്നവരുടെ എണ്ണം ഇരട്ടിയായി എന്നാണ് ആശുപത്രി വ്യക്തമാക്കുന്നത്. മദ്യപിച്ച് ഇ-സ്‌കൂട്ടറുകൾ ഓടിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ടവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ മദ്യപാനത്തെ തുടർന്നുണ്ടായ ഇ-സ്‌കൂട്ടർ അപകടങ്ങളിൽ 7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 2021 മുതൽ 2022 വരെ 105 രോഗികളാണ് ഇ- സ്‌കൂട്ടർ അപകടങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തിയത്. എന്നാൽ കഴിഞ്ഞ 12 മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് 201 ആണ്.
ഡബ്ലിൻ: ഇന്ത്യയ്ക്കും അയർലൻഡിനും ഇടയിൽ നേരിട്ടുള്ള വിമാന സർവ്വീസ് ഉടൻ ആരംഭിക്കും. രണ്ട് വർഷത്തിനുള്ളിൽ ഇത് സാധ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുചെലവ് മന്ത്രി ജാക്ക് ചേമ്പേഴ്സ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പ്രധാന വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ നിന്നും നേരിട്ട് സർവ്വീസുകൾ ആരംഭിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പ്രയോജനം ചെയ്യും. ഉഭയകക്ഷി സന്ദർശനത്തിന്റെ ഭാഗമായി ചാക്ക് ചാമ്പേഴ്‌സ് ഇന്ത്യയിൽ ഉണ്ട്. യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അദ്ദേഹം ഇന്ത്യയിൽ എത്തിയത്. ഡിജിറ്റൽ മേഖലയിലെ സഹകരണം ഉറപ്പാക്കുന്നതിനായി അദ്ദേഹം കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡബ്ലിൻ: ഐറിഷ് മലയാളി കെ.ആർ അനിൽകുമാറിന്റെ പുതിയ ആൽബം റിലീസ് ചെയ്തു. ‘ ഏറ്റുമാനൂരപ്പൻ ഏറിവരുന്നിതാ’ എന്ന ഗാനമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. അനിൽ കുമാർ രചനയും നിർമ്മാണവും നിർവ്വഹിച്ച ആൽബമാണ് ഇത്. വിഷ്ണു എസ് ശേഖറാണ് സംഗീതം നൽകിയിരിക്കുന്നത്. കെപി പ്രസാദ് ആണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറയും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് ജയകൃഷ്ണൻ മൂവീസാണ്. ആൽബം കാണാൻ https://youtu.be/fyplDrSj410 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Subscribe to Updates
Get the latest creative news from FooBar about art, design and business.
