- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
- വടക്കൻ അയർലൻഡിൽ മഴ
- കന്നുകാലികൾക്കെതിരായ നായ്ക്കളുടെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഐഎഫ്എ
Author: sreejithakvijayan
ബെൽഫാസ്റ്റ്: ഈ വാരാന്ത്യം വടക്കൻ അയർലൻഡിലും ശക്തമായ മഴ. ഇന്നും നാളെയും വിവിധയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. 12 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും പരമാവധി അന്തരീക്ഷ താപനില അനുഭവപ്പെടുക. ഇന്ന് പകൽ വരണ്ട കാലാവസ്ഥയോടെയായിരിക്കും ആരംഭിക്കുക. പകൽ നേരത്ത് തെക്ക് പടിഞ്ഞാറൻ ഭാഗത്ത് നേരിയ ചാറ്റൽ മഴ അനുഭവപ്പെടും. നാളെ കിഴക്കൻ മേഖലയിൽ കുറച്ച് കൂടി ശക്തമായ മഴയാണ് ലഭിക്കുക.
ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ കൗമാരക്കാരിയെ കണ്ടെത്തി. ഇന്നലെയാണ് കുട്ടിയെ കണ്ടെത്തിയ വിവരം പോലീസ് പുറത്തുവിട്ടത്. കുട്ടിയെ കണ്ടെത്താൻ സഹകരിച്ച പൊതുജനങ്ങൾക്ക് പോലീസ് നന്ദി പറഞ്ഞു. ഇക്കഴിഞ്ഞ 13 ന് ആയിരുന്നു 15 കാരിയായ മെഗൻ ഔ ബ്രിയെനെ കാണാതെ ആയത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിവരങ്ങൾക്കായി പൊതുജന സഹായം തേടുകയും ചെയ്തിരുന്നു.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കൂടുതൽ പോലീസുകാർ വിന്യസിക്കണമെന്ന് ആവശ്യം. കമ്യൂണിറ്റി നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. ബുധനാഴ്ച ടെമ്പിൾ ബാറിൽ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഡബ്ലിൻ നഗരത്തിലെ പ്രധാനപ്പെട്ട വിനേദസഞ്ചാര കേന്ദ്രമാണ് സിറ്റി സെന്റർ. ഇവിടെ അടുത്തിടെയായി അക്രമ സംഭവങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് പോലീസ് വിന്യാസം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
ഡബ്ലിൻ: ഈ വാരാന്ത്യം പുറത്തിറങ്ങുന്നവർ കയ്യിൽ കുട കരുതണം. ഇന്നും നാളെയും രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. നിലവിലെ തെളിഞ്ഞ കാലാവസ്ഥ ഇന്ന് വൈകീട്ടോട് കൂടി മാറും. വൈകുന്നേരം മേഘാവൃതവും മഞ്ഞ് മൂടിയതുമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. കിഴക്കൻ മേഖലയിൽ നേരിയ തോതിൽ മഴ ലഭിക്കും. ചില നേരങ്ങളിൽ മഴ ശക്തമാകും. പകൽ സമയവും ഒറ്റപ്പെട്ടയിടങ്ങളിൽ ചാറ്റൽ മഴ അനുഭവപ്പെടാം. ഇന്ന് മൂന്ന് മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയാകും അന്തരീക്ഷ താപനില അനുഭവപ്പെടുക.
ഡബ്ലിൻ: ഡബ്ലിനിലെ വെള്ളപ്പൊക്കം ചർച്ചയാക്കി ഡെയിൽ. ഫിംഗൽ ടിഡി ലൂയിസ് ഒ റെയ്‌ലി ആയിരുന്നു പ്രളയത്തെ തുടർന്നുള്ള ജനങ്ങളുടെ ദുരിതം സഭയിൽ അവതരിപ്പിച്ചത്. മഴയുണ്ടാക്കിയ നാശനഷ്ടങ്ങളും അദ്ദേഹം ഡെയിലിൽ ചൂണ്ടിക്കാട്ടി. മഴ പെയ്തതിനെ തുടർന്ന് ഫിംഗൽസിലെ റോഡുകൾ ശോചനീയാവസ്ഥയിലായതായി റെയ്‌ലി പറഞ്ഞു. അതേസമയം ഡബ്ലിൻ ബേ നോർത്തിന്റെ ടിഡി ഡെനിസ് മിച്ചലും സമാന വിഷയം സഭയിൽ ഉയർത്തിക്കാട്ടി. ശക്തമായ മഴയിൽ രാജ്യതലസ്ഥാനം വെള്ളത്തിനടിയിൽ ആയിട്ടും സർക്കാർ നടപടിയെടുക്കാത്തതിൽ ഇരുവരും വിമർശനവും ഉന്നയിച്ചു.
ഡബ്ലിൻ: ഫിൻഗ്ലാസിൽ കൗമാരക്കാരന് പരിക്കേൽക്കാൻ ഇടയായ വാഹനാപകടത്തിൽ പ്രതിയ്ക്കായി അന്വേഷണം തുടർന്ന് പോലീസ്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി 7.10 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ കുട്ടിയെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. നടന്ന് പോകുകയായിരുന്ന കുട്ടിയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വാഹനവുമായി പ്രതി കടന്ന് കളഞ്ഞു. മൂന്ന് ദിവസമായി അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇയാളെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.
ഡബ്ലിൻ: വിവാദ അദ്ധ്യാപകൻ എനോക്ക് ബർക്ക് വീണ്ടും ജയിലിലേക്ക്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹാജരായ ബർക്കിനെ ജയിലിൽ അടയ്ക്കാൻ ഹൈക്കോടതി പോലീസിനോട് നിർദ്ദേശിക്കുകയായിരുന്നു. മൗണ്ട്‌ജോയ് ജയിലിലാണ് എനോക്കിനെ പാർപ്പിക്കുക. ഇവിടെ നിന്നും വീഡിയോ കോൺഫറൻസിംഗിലൂടെ കോടതി നടപടികൾ പൂർത്തിയാക്കും. വിൽസൺസ് ഹോസ്പിറ്റൽ സ്‌കൂളിൽ നിന്ന് തന്നെ പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കുന്ന ഡിസിപ്ലിനറി അപ്പീൽ പാനൽ ബോഡിയ്‌ക്കെതിരെ ബർക്ക് താത്കാലിക നിരോധനം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇതിനിടെ ബർക്ക് കോടതി നടപടികൾക്ക് തടസ്സം ഉണ്ടാക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജഡ്ജി ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ടത്.
ഡബ്ലിൻ: അയർലൻഡിലെ മീൽസ് ഓൺ വീൽസ് സേവനങ്ങൾക്ക് അധിക ധനസഹായം. രണ്ട് മില്യൺ യൂറോയുടെ ധനസഹായം വർധിപ്പിക്കാനാണ് തീരുമാനം. ആളുകൾക്കിടയിൽ ഈ സേവനങ്ങളുടെ ആവശ്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ധനസഹായം വർധിപ്പിക്കാനുള്ള തീരുമാനം. പ്രായമായവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നവർക്ക് ചിലവ് കൂടുതൽ അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം. ഇത് കൂടി പരിഗണിച്ചാണ് ഫണ്ട് വർധിപ്പിച്ചത്. ഇന്നലെ ലിമെറിക്കിലെ സെന്റ് മുൻചിൻസ് കമ്യൂണിറ്റി സെന്ററിലെ മീൽസ് ഓൺ വീൽസ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും വയോജനക്ഷേമ സഹമന്ത്രി കീരൻ ഒ ജോണലും സന്ദർശിച്ചിരുന്നു. ഈ വേളയിൽ ആയിരുന്നു പ്രഖ്യാപനം.
ബെൽഫാസ്റ്റ്: വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്. മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആദ്യം ഇവരിൽ രണ്ട് പേരെ പോലീസ് സമാന കേസിൽ അറസ്റ്റ് ചെയ്തിരുന്നു. 46 ഉം 32 ഉം വയസ്സുള്ള പുരുഷന്മാരും 37 വയസ്സുള്ള സ്ത്രീയുമാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇതിൽ രണ്ട് പുരുഷന്മാർ നേരത്തെ അറസ്റ്റിലായവരാണ്. കേസുമായി ബന്ധപ്പെട്ട് ലിസ്ബൺ, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പണവും മൊബൈൽ ഫോണുകളും ലഹരി ഉത്പന്നങ്ങളും പിടിച്ചെടുത്തു.
കോർക്ക്: കോർക്കിൽ പുതിയ ഓഫീസ് തുറന്ന് ആപ്പിൾ. ആപ്പിളിന്റെ യൂറോപ്യൻ ആസ്ഥാനത്താണ് പുതിയ ഓഫീസ് കെട്ടിടം തുറന്നിരിക്കുന്നത്. ഇത് 1300 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ്. അതേസമയം ഡബ്ലിനിൽ പുതിയ ഓഫീസ് തുറക്കുമെന്ന പ്രഖ്യാപനവുമായി ഇതോടൊപ്പം ആപ്പിൾ നടത്തിയിട്ടുണ്ട്. 300 ഓളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലായിരിക്കും പുതിയ ഓഫീസ്. ഡബ്ലിൻ സിറ്റി സെന്ററിലെ ഇവാഗ് ഗാർഡൻസിന് സമീപമുള്ള പാർക്ക് പ്ലേസിൽ ആയിരിക്കും പുതിയ കെട്ടിടം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
