ഡബ്ലിൻ: ബാലിമണിലെ ഹാൾട്ടിംഗ് സൈറ്റിൽ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. നിരവധി ഫയർ എൻജിനുകൾ എത്തിയായിരുന്നു തീ അണച്ചത്. അതേസമയം തീപിടിത്തത്തെ തുടർന്ന് സ്ഥലത്ത് വലിയ ഗതാഗത തടസ്സം അനുഭവപ്പെട്ടു.
സെന്റ് മാർഗരറ്റ്സ് പ്രദേശത്ത് ആയിരുന്നു സംഭവം. പ്രദേശത്ത് കാരവാനുകൾ നിർത്തിയിട്ടിരുന്നു. ഇതുൾപ്പെടെ കത്തിനശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മൂന്നോളം ഫയർ ഫോഴ്സ് എൻജിനുകൾ എത്തിയാണ് തീ അണച്ചത്.
Discussion about this post

