- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
- വടക്കൻ അയർലൻഡിൽ മഴ
- കന്നുകാലികൾക്കെതിരായ നായ്ക്കളുടെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഐഎഫ്എ
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിലെ ടെമ്പിൾ ബാറിൽ ഉണ്ടായ ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച പുലർച്ചെ ആയിരുന്നു ടെമ്പിൾ ബാറിൽ യുവാവ് ആക്രമിക്കപ്പെട്ടത്. ഇ- സ്‌കൂട്ടറിൽ എത്തിയ പ്രതികൾ യുവാവിനെ പല തവണ ഇടിയ്ക്കുകയായിരുന്നു. സംഭവത്തിൽ സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയൽ ചികിത്സയിലാണ്. ഇയാളെ തിരിച്ചറിയാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം നിരക്ക് വീണ്ടും വർധിപ്പിച്ച് ലയ ഹെൽത്ത്‌കെയർ. 65 പ്ലാനുകൾക്കാണ് വില വർധിപ്പിച്ചത്. 4.7 ശതമാനത്തിന്റെ വർധനവാണ് ഇൻഷൂറൻസ് കമ്പനി വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച കമ്പനിയുടെ പ്രഖ്യാപനം. ഈ വർഷം ഏപ്രിൽ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽവരും. ഏപ്രിലിന് ശേഷം പോളിസി പുതുക്കുന്നവർക്കും പുതിയ പോളിസികൾ എടുക്കുന്നവർക്കുമാണ് നിരക്ക് വർധന ബാധകമാകുക.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. 20 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഡബ്ലിൻ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1,83,000 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവ് ആയിരുന്നു ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. തായ്‌ലൻഡിൽ നിന്നും എത്തിയ 20 കാരനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു.
സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് തടവ്. റാഥ്‌മെണ്ട് സ്വദേശിയും 70 കാരനുമായ നോയൽ ഫാരെലിനെയാണ് കോടതി 20 വർഷത്തെ തടവ് ശിക്ഷ നൽകിയത്. അഞ്ച് പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. 1979 നും 1997 നും ഇടയിൽ ആയിരുന്നു സംഭവം. ലൈംഗികമായി കുട്ടികളെ പീഡിപ്പിക്കുന്നതിന് പുറമേ ഇയാൾ പട്ടിണിയ്ക്ക് ഇടുകയും ശാരീരിക ഉപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് വയസ്സ് മുതൽ 17 വയസ്സുവരെയാണ് കുട്ടികളുടെ പ്രായം.
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടത്തിൽ ഒരു മരണം. 60 വയസ്സുള്ളയാളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ആർഡ്ലോമാനിലെ എൽ 8109 റോഡിൽ ആയിരുന്നു സംഭവം. നടന്ന് പോകുകയായിരുന്ന 60 കാരനെ ട്രക്ക് ഇടിച്ചുവെന്നാണ് വിവരം. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
ഡബ്ലിൻ: അയർലൻഡിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടെക്‌നോളജി നിർമ്മാതാക്കളായ വെർട്ടിവ്. ആറ് മാസത്തിനുള്ളിൽ വടക്ക് പടിഞ്ഞാറൻ മേഖലയിൽ 200 ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ആഗോളതലത്തിൽ വെർട്ടിവിന്റെ ഉത്പന്നങ്ങൾക്കുള്ള ആവശ്യം വർധിച്ചതാണ് ഇതിന് കാരണം. ഡെറിയിലെ ക്യാമ്പ്സി, ഡൊണഗലിലെ ബേൺഫൂട്ട്, ലെറ്റർകെന്നി എന്നിവിടങ്ങളിലെ മൂന്ന് നിർമ്മാണശാലകളാണ് വെർട്ടിവിന് ഉള്ളത്. ഇവിടങ്ങളിലെ പ്രവർത്തനങ്ങൾ വികസിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
വിക്ലോ: എം 11 മോട്ടോർവേയിൽ ഗതാഗത തടസ്സം. നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായതിനെ തുടർന്നാണ് രൂക്ഷമായ ഗതാഗത തടസ്സം അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ വാഹനയാത്രികർ യാത്രയ്ക്കായി മറ്റ് വഴികൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. എം11 ൽ നിന്നും തെക്ക് ഭാഗത്തേയ്ക്ക് പോകുന്നവർക്കാണ് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുക. റാത്ന്യൂവിന് സമീപമുള്ള ജെ15 ആഷ്ഫോർഡിനും ജെ16 വിക്ലോയ്ക്കും ഇടയിലാണ് കൂട്ടിയിടി ഉണ്ടായത്.
ഡബ്ലിൻ: സെന്റ് പാട്രിക്‌സ് ദിനത്തോട് അനുബന്ധിച്ച് വൈറ്റ് ഹൗസിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ സിൻ ഫെയ്‌നിന് ക്ഷണമില്ല. യുഎസ് എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിൻ ഫെയ്‌നിന്റെ ഒരു നേതാക്കളെയും പരിപാടിയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് എംബസി വ്യക്തമാക്കി. ഗാസ വിഷയത്തിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസിലെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. അയർലൻഡിലെ യുഎസ് അംബാസിഡർ എഡ്വാർഡ് വാൽഷ് ആണ് ഇത് സംബന്ധിച്ച പ്രതികരണം നടത്തിയത്. സിൻ ഫെയ്‌നിനെ ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ വാൽഷ് ഇനി നേതാക്കളെ ക്ഷണിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞു.
ഡബ്ലിൻ: ഡബ്ലിനിൽ വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസും റെവന്യൂവും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് ലഹരിശേഖരം പിടിച്ചെടുത്തത്. 36.5 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. താലയിൽവച്ചായിരുന്നു സംഭവം. ഇതുവഴി കഞ്ചാവുമായി പോയ വാൻ പോലീസ് തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ ഇടിമിന്നലിന് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ തണ്ടർസ്‌റ്റോം വാർണിംഗ് ഏർപ്പെടുത്തി. ഇടിമിന്നൽ അപകടകാരിയായതിനാൽ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശമുണ്ട്. ക്ലെയർ, ഗാൽവേ, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. രാവിലെ ഏഴേ മുക്കാലോട് കൂടി ഈ വാണിംഗ് നിലവിൽവരും. 11 മണിയോടെ അവസാനിക്കുകയും ചെയ്യും. ചിലയിടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
