ഡബ്ലിൻ: ടെമ്പിൾ ബാറിൽ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ പ്രതിയ്ക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.
ബ്യൂമൗണ്ട് ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പോലീസിന് ലഭ്യമല്ല. ഇയാളുടെ കയ്യിൽ മ്യൂസിക് ആണ് ജീവിതം എന്ന് പച്ചകുത്തിയിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ 1 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം കോപ്പ് സ്ട്രീറ്റിലൂടെ യാത്ര ചെയ്തവർ വാഹനത്തിന്റെ ഡാഷ് ക്യാം പരിശോധിക്കണം.
Discussion about this post

