ഡബ്ലിൻ: ഡബ്ലിനിൽ പുതിയ ഓഫീസ് തുറക്കാൻ ടെക് ഭീമനായ ആപ്പിൾ. ഇത് 300 ഓളം തൊഴിലവസരങ്ങൾക്കാണ് വഴി തുറക്കുക. ഈ വർഷം അവസാനത്തോടെ ഓഫീസ് രാജ്യതലസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സെന്റ് സ്റ്റീഫൻസ് ഗ്രീനിലാണ് പുതിയ ഓഫീസ്. നേരത്തെ കോർക്കിലെ ഓഫീസ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ലിനിലും ഓഫീസ് തുറക്കുന്നത്. നിലവിൽ ആപ്പിളിന് അയർലൻഡിൽ 5,500 ജീവനക്കാരാണ് ഉളളത്.
Discussion about this post

