മയോ: ബോർഡ് ബിയയ്ക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ കർഷകർ. ഇതിന്റെ ഭാഗമായി കൗണ്ടിയിലെ കർഷകർ യോഗം ചെയ്തു. കർഷകരും ബോർഡ് ബിയയും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു കഴിഞ്ഞ ദിവസം രാത്രി യോഗം ചേർന്നത്.
ഐറിഷ് ഫാർമേഴ്സ് അസോസിയേഷനിലെ അംഗങ്ങളാണ് ബോർഡ് ബിയയ്ക്കെതിരെ പ്രതിഷേധിക്കുന്നത്. നിലവിലെ ബോർഡിന്റെ ചെയർമാനായ ലാറി മുറിനെ നീക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഡബ്ലിനിൽ ട്രാക്ടർ റാലിയും പ്രതിഷേധ പ്രകടനവും കർഷകർ നടത്തിയിരുന്നു. ഇവരുടെ പ്രതിഷേധത്തിന് പിന്തുണ നൽകാനാണ് മയോയിലെ കർഷകർ യോഗം ചേർന്നത്.
Discussion about this post

