ബെൽഫാസ്റ്റ്: റയാൻഎയർ ക്രൂ അംഗത്തോട് മോശമായി പെരുമാറി ബെൽഫാസ്റ്റ് സ്വദേശി. 34 കാരനായ ക്രിസ്റ്റഫർ ടിൻസ്ലേയാണ് വിമാന യാത്രയ്ക്കിടെ ബുദ്ധിമുട്ട് സൃഷ്ടിച്ചത്. സംഭവത്തിൽ പിടിയിലായ ക്രിസറ്റഫറിനെതിരെ കോടതി കുറ്റം ചുമത്തി.
വെള്ളിയാഴ്ച ആയിരുന്നു ഇയാൾ പുരുഷനായ ക്യാബിൻ ക്രൂ അംഗത്തോട് മോശമായി പെരുമാറിയത്. ഡബ്ലിനിൽ നിന്നും ആംസ്റ്റർഡാമിലേക്കുള്ള റയാൻഎയർ വിമാനത്തിൽ ആയിരുന്നു സംഭവം. ക്രൂ അംഗത്തെ ക്രിസ്റ്റഫർ മർദ്ദിക്കുകയായിരുന്നു.
Discussion about this post

