ടിപ്പററി: ടിപ്പററിയിൽ ക്രൂരമായ ആക്രമണത്തിന് ഇരയായ സ്കാർലറ്റ് ഫോക്നറുടെ നില ഗുരുതരമായി തുടരുന്നു. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് സ്കാർലറ്റ് ചികിത്സയിൽ കഴിയുന്നത്. നിലവിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് എന്ന് കുടുംബം അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് സ്കാർലറ്റിന് നേരെ ക്രൂരമായ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടനെ തന്നെ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. അന്ന് മുതൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് സ്കാർലറ്റ്. സെഡേഷൻ കുറയ്ക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ. എന്നാൽ ഇതിന് ശ്രമിക്കുമ്പോൾ തലച്ചോർ വീർക്കുകയാണെന്ന് സഹോദരൻ കൂട്ടിച്ചേർത്തു.
Discussion about this post

