ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഈ വാരം മഴയുള്ള കാലാവസ്ഥ. ഇന്ന് മുതൽ മേഖലയിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് യു.കെ മെറ്റ് ഓഫീസിന്റെ പ്രവചനം. വടക്കൻ അയർലൻഡിൽ അന്തരീക്ഷ താപനിലയും കുറഞ്ഞിരിക്കും.
ഇന്ന് രാവിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിക്കാം. ഉച്ചയ്ക്ക് ശേഷം വരണ്ട കാലാവസ്ഥ അനുഭവപ്പെടും. 11 ഡിഗ്രി സെൽഷ്യസ് ആയിരിക്കും പരമാവധി അന്തരീക്ഷ താപനില. നാളെ പകൽ പൊതുവെ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. മേഘാവൃതമായ ആകാശമായിരിക്കും ഉണ്ടാകുക. ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കും.
Discussion about this post

