ഡൊണഗൽ: യുവതിയെ നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ യുവാവിന് തടവ്. 28 വയസ്സുള്ള യുവാവിനെ 9 വർഷത്തേയ്ക്കാണ് കോടതി തടവിന് ശിക്ഷിച്ചത്. 2020 ലെ വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗർഭിണിയായ യുവതിയെ നിർബന്ധിപ്പിച്ച് ഗർഭഛിദ്രത്തിനുള്ള അഞ്ച് ഗുളികൾ കഴിപ്പിക്കുകയായിരുന്നു.
ലെറ്റർകെന്നി സ്വദേശിയായ അഡെലെക്ക് അഡെലാനിയെ ആണ് ശിക്ഷിച്ചത്. കോടതിയിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. ഇയാളുടെ പ്രവൃത്തികൾ ഗൗരവപൂർവ്വം നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതി ശിക്ഷ വിധിച്ചത്.
Discussion about this post

