ഡബ്ലിൻ: ഇന്ത്യയ്ക്കും അയർലൻഡിനും ഇടയിൽ നേരിട്ടുള്ള വിമാന സർവ്വീസ് ഉടൻ ആരംഭിക്കും. രണ്ട് വർഷത്തിനുള്ളിൽ ഇത് സാധ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുചെലവ് മന്ത്രി ജാക്ക് ചേമ്പേഴ്സ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പ്രധാന വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ നിന്നും നേരിട്ട് സർവ്വീസുകൾ ആരംഭിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പ്രയോജനം ചെയ്യും.
ഉഭയകക്ഷി സന്ദർശനത്തിന്റെ ഭാഗമായി ചാക്ക് ചാമ്പേഴ്സ് ഇന്ത്യയിൽ ഉണ്ട്. യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അദ്ദേഹം ഇന്ത്യയിൽ എത്തിയത്. ഡിജിറ്റൽ മേഖലയിലെ സഹകരണം ഉറപ്പാക്കുന്നതിനായി അദ്ദേഹം കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

