ഡബ്ലിൻ: വിമാനങ്ങളിൽ എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് വൈ-ഫൈ സേവനം ആരംഭിച്ച് എയർ ലിംഗസ്. ഇന്നലെ ഡബ്ലിനിൽ നിന്നും ന്യൂയോർക്കിലേക്ക് പോയ വിമാനത്തിലാണ് വൈ ഫൈ സേവനം ആദ്യം പ്രയോജനപ്പെടുത്തിയത്. മറ്റ് വിമാനങ്ങളിലും ഈ സംവിധാനം നടപ്പിലാക്കും. 2027 ഓടെ മുഴുവൻ ദീർഘദൂര സർവ്വീസുകളിലും ഈ സംവിധാനം നടപ്പിലാക്കി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
എയർ ലിംഗസ് ചീഫ് എക്സിക്യൂട്ടീവ് ലിൻ എംബിൾട്ടനാണ് ഇക്കാര്യം അറിയിച്ചത്. എയർ ലിംഗസ് വിമാനങ്ങളിൽ സ്റ്റാർലിങ്കിന്റെ സേവനം പ്രയോജനപ്പെടുത്തുക എന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്ക് അതിവേഗത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

