ഡബ്ലിൻ: നോറോ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി താല യൂണിവേഴ്സിറ്റി ആശുപത്രി. രോഗലക്ഷണങ്ങൾ പ്രകടമായാൽ ആശുപത്രിയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഛർദ്ദി, വയറിളക്കം, ശരീരത്തിൽ ചൂട്, തലവേദന, വയറുവേദന, ശരീര വേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ ലക്ഷണങ്ങൾ.
ആശുപത്രിയിലെ രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷയെ മുൻ നിർത്തിയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. നിലവിൽ രാജ്യത്ത് നോറോ വൈറസ് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തങ്ങളുടെ രോഗികളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിർദ്ദേശം. ഛർദ്ദിയോ വയറിളക്കമോ ഉണ്ടെങ്കിൽ ആരും ആശുപത്രി സന്ദർശിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.

