ഡബ്ലിൻ: മിഡിൽ ക്ലാസ് കുടുംബങ്ങൾക്കായുള്ള പുതിയ സേവിംഗ്സ് സ്കീമിന് അംഗീകാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി ധനമന്ത്രാലയം. വരും ആഴ്ചകളിൽ ഇത് മന്ത്രിസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം അറിയിച്ചത്.
സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് അക്കൗണ്ട് എന്ന പേരിലാണ് പുതിയ സ്കീം ആരംഭിക്കുന്നത്. അടുത്ത രണ്ട് ബജറ്റുകളിലും ഈ പദ്ധതിയ്ക്ക് പ്രാധാന്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വരും ആഴ്ചകളിൽ തന്നെ ഇത് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാരിനെ അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

