ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. ഞായറാഴ്ച ആയിരുന്നു സംഭവം. ശക്തമായ കാറ്റിനെ തുടർന്ന് കാലാവസ്ഥ പ്രതികൂലമായതാണ് വിമാന സർവ്വീസിന് തടസ്സം ഉണ്ടാക്കിയത്. ഇതിന് പുറമേ റൂട്ടിലെ നിരവധി വിമാനങ്ങളുടെ സർവ്വീസ് വൈകി.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബെൽഫാസ്റ്റിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ രണ്ട് മണിക്കൂറോളം വൈകി. ബ്രിമിംഗ്ഹാം, മാഞ്ചെസ്റ്റർ, ലിവർപൂൾ എന്നിവിടങ്ങളിൽ നിന്നും ബെൽഫാസ്റ്റിലേക്ക് വന്ന വിമാനങ്ങളും പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകി.
Discussion about this post

