ഡബ്ലിൻ: ഇ- സ്കൂട്ടർ അപകടത്തെ തുടർന്ന് താല യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ചികിത്സ തേടുന്നവരുടെ എണ്ണം ഇരട്ടിയായി എന്നാണ് ആശുപത്രി വ്യക്തമാക്കുന്നത്. മദ്യപിച്ച് ഇ-സ്കൂട്ടറുകൾ ഓടിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ടവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ മദ്യപാനത്തെ തുടർന്നുണ്ടായ ഇ-സ്കൂട്ടർ അപകടങ്ങളിൽ 7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 2021 മുതൽ 2022 വരെ 105 രോഗികളാണ് ഇ- സ്കൂട്ടർ അപകടങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തിയത്. എന്നാൽ കഴിഞ്ഞ 12 മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് 201 ആണ്.
Discussion about this post

