Author: sreejithakvijayan

വിക്ലോ: കൗണ്ടി വിക്ലോയിൽ കടലിൽ മുങ്ങിമരിച്ച വനിതയെ തിരിച്ചറിഞ്ഞു. കിൽപൂൾ ഹിൽ ഫാമിലെ അന്തേവാസിയായ വെൻഡി മാക്‌സിൻ ഹെർബ്സ്റ്റ് ആണ് മരിച്ചത്. 70 വയസ്സാണ് ഇവരുടെ പ്രായം. ശനിയാഴ്ചയായിരുന്നു മഗെരാബെഗ് ബീച്ചിൽ വച്ച് വെൻഡി അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും രണ്ട് മണിക്കൂറിന് ശേഷം നാല് മണിയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വെൻഡിയ്‌ക്കൊപ്പം മറ്റൊരു സ്ത്രീയും അപകടത്തിൽപ്പെട്ടിരുന്നു. ഇവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിലെ ക്രെഷുകൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ച് പൂട്ടാൻ സാധ്യത. ഫണ്ടിംഗിലെ അപര്യാപ്തതയെ ചൊല്ലി സർക്കാരുമായുള്ള തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ അടച്ചുപൂട്ടാനാണ് തീരുമാനം. വർധിച്ചുവരുന്ന ചിലവുകൾക്കിടയിൽ മുന്നോട്ട് പോകാൻ ഉടമകൾക്ക് ബുദ്ധിമുട്ടുകയാണെന്ന് ഫെഡറേഷൻ ഓഫ് ഏർലി ചൈൽഡ്ഹുഡ് പ്രൊവൈഡേഴ്‌സ് പ്രതികരിച്ചു. സർക്കാർ നിലവിൽ നൽകുന്ന ഫണ്ട് ചിലവുകൾ നിറവേറ്റാൻ പര്യാപ്തമല്ല. ലാഭവിഹിതം നിരന്തരം വെട്ടിക്കുറയ്ക്കുമ്പോൾ എല്ലാ സേവനങ്ങളും നൽകാൻ കഴിയില്ലെന്നും ഫെഡറേഷൻ ചെയർപേഴ്‌സൺ എലൈൻ ഡുന്നെ പറഞ്ഞു.

Read More

കോർക്ക്: കോർക്കിലെ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാളെ വിട്ടയച്ചു. 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഞായറാഴ്ചയാണ് ഹോളിഹില്ലിലെ ഹോളിവില്ലെയിലെ വീട്ടിൽ താമസിക്കുന്ന 30 വയസ്സുകാരൻ കുത്തേറ്റ് മരിച്ചത്. രണ്ട് പേർ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 30 കാരന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ ജീവിത ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ട്രേഡ് യൂണിയനായ സിപ്ടു. ജീവിത ചിലവ് പ്രതിസന്ധി വ്യാവസായിക മേഖലയിൽ അസ്വസ്ഥതയുണ്ടാക്കുമെന്ന് സിപ്ടു വ്യക്തമാക്കി. തൊഴിലാളികളുടെ ജീവിതം ദുരിത പൂർണമാക്കുകയാണെന്ന് ഇൻകമിംഗ് ജനറൽ സെക്രട്ടറി ജോൺ കിംഗ് ചൂണ്ടിക്കാട്ടി. അയർലൻഡിൽ വളരെയധികം പേർ തൊഴിലില്ലായ്മ അനുഭവിക്കുന്നു. വർധിച്ചുവരുന്ന ജീവിത ചിലവിനെ വരുതിയിലാഴ്ത്താൻ മല്ലടിക്കുകയാണ് തൊഴിലാളികൾ. വരുമാനക്കുറവ് വലിയ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. ഇത് തൊഴിൽ രംഗത്തെ പ്രക്ഷുബ്ധമാക്കിയേക്കാമെന്നും ജോൺ കിംഗ് മുന്നറിയിപ്പ് നൽകി.

Read More

ഡബ്ലിൻ: അന്ധയായ പാരാലിമ്പിക് അത്‌ലറ്റിന് നഷ്ടപരിഹാരം നൽകാൻ സബ്‌വേയോട് ഉത്തരവിട്ട് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ ( ഡബ്ല്യുആർസി).പാരാലിമ്പിക് അത്ലറ്റായ നദീൻ ലാറ്റിമോറിന്റെ പരാതിയിലാണ് നടപടി. താരത്തിന് 500 യൂറോ നഷ്ടപരിഹാരമായി നൽകണം എന്നാണ് ഉത്തരവ്. തുല്യപദവി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സബ്‌വേയിൽ തന്റെ അഞ്ച് വയസ്സുള്ള മകനും പൈലറ്റ് നായയ്ക്കും ഒപ്പം എത്തിയതായിരുന്നു ലാറ്റിമോർ. എന്നാൽ നായയ്ക്ക് അകത്തേയ്ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: ബ്ലാഞ്ചാർഡ്‌സ്ടൗൺ സെന്ററിൽലെ കാർപാർക്കിംഗുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ. കാർ പാർക്കിംഗിന് ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ അപേക്ഷ നൽകിയതിന് പിന്നാലെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഡിസംബർ ആറ് ശനിയാഴ്ച വലിയൊരു പ്രതിഷേധവും ആസൂത്രണം ചെയ്തിട്ടുണ്ട്. 7000 കാർ പാർക്കിംഗ് സ്‌പേസുകൾക്ക് പണം ഈടാക്കാനും നിയന്ത്രണങ്ങൾ കൊണ്ടുവരാനുമാണ് ഉടമകൾ പദ്ധതിയിടുന്നത്. ഇതിനായി ഫിൻഗൽ കൗൺസിൽ മുൻപാകെയാണ് അപേക്ഷ നൽകിയത്.

Read More

ഡബ്ലിൻ: അയർലൻഡിലെ പ്രെസ്ബിറ്റീരിയൻ ചർച്ച് മോഡറേറ്ററായി ഡോ. റിച്ചാർഡ് മർഫി ചുമതലയേൽക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം മോഡറേറ്ററാകും എന്നാണ് വിവരം. ശേഷം ഈ മാസം അവസാനം അദ്ദേഹം ആദ്യ പ്രത്യേക പൊതുസഭായോഗം വിളിച്ച് ചേർക്കും. മുൻ മോഡറേറ്റർ ട്രെവർ ഗ്രിബെൻ രാജിവച്ചതിന് പിന്നാലെയാണ് ആ സ്ഥാനത്തേയ്ക്ക് റിച്ചാർഡ് എത്തുന്നത്. ബുധനാഴ്ച ആയിരുന്നു രാജിവയ്ക്കുന്നതായുള്ള ഗ്രിബെനിന്റെ പ്രഖ്യാപനം. സഭയുടെ സുരക്ഷാ നടപടികൾ പാലിക്കുന്നതിൽ ഗ്രിബെൻ വീഴ്ച വരുത്തിയതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

Read More

കോർക്ക്: കോർക്കിൽ ഇൻഡസ്ട്രിയൽ പാർക്കിൽ തീപിടിത്തം. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വെയർഹൗസിന് കേടുപാടുകൾ ഉണ്ടായി. ബാലിട്രാസ്‌നയിലെ ഇൻഡസ്ട്രിയൽ പാർക്കിൽ ആയിരുന്നു സംഭവം. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ പോലീസും അടിയന്തിര സേവനങ്ങളും രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ വലിയ നാശനഷ്ടം ഉണ്ടായി.

Read More

ഡബ്ലിൻ: യൂറോപ്യൻ കമ്മീഷനെതിരെ പരാതി നൽകി ഐറിഷ് കൗൺസിൽ ഫോർ സിവിൽ ലിബെർട്ടീസ് (ഐസിസിഎൽ). യൂറോപ്യൻ ഓംബുഡ്‌സ്മാനിലാണ് പരാതി നൽകിയത്. പൊതു രേഖകളിൽ എഐ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി ഉപയോഗിച്ച് ഒരു ലിങ്കെങ്കിലും നിർമ്മിച്ചിട്ടുണ്ടെന്നാണ് കമ്മീഷന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത് എന്ന് ഐസിസിഎൽ വ്യക്തമാക്കി. പലപ്പോഴും ഇത്തരം സാങ്കേതിക വിദ്യ തെറ്റായ ഉത്തരങ്ങൾ നൽകാം. യൂറോപ്യൻ യൂണിയൻ സംവിധാനങ്ങൾ എല്ലായ്‌പ്പോഴും ശരിയായ ഉത്തരങ്ങളാണ് നൽകേണ്ടത്. പൊതുസംവിധാനം ആയ യൂറോപ്യൻ കമ്മീഷൻ സുതാര്യം ആയിരിക്കണം. എഐയുടെ ഉപയോഗം ഈ സുതാര്യതയ്ക്ക് ഭംഗം ഉണ്ടാക്കുമെന്നും ഐസിസിഐ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ജിം ഗാവിന്റെ പിന്മാറ്റത്തിന് പിന്നാലെ ഫിയന്ന ഫെയിൽ പാർട്ടിയിൽ ആരംഭിച്ച സംഘർഷം രൂക്ഷമാകുന്നതായി സൂചന. പാർട്ടിയുടെ നേതാവായ മീഹോൾ മാർട്ടിന് സ്ഥാനമൊഴിയുന്നതിനുള്ള സമ്മർദ്ദം ഏറിവരികയാണ്. തുടർന്നുള്ള ഗുരുതരമായ പ്രശ്‌നങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാൻ മാർട്ടിൻ സ്വയം സ്ഥാനമൊഴിയണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇനി ഒന്നര മാസം കൂടിയാണ് മീഹോൾ മാർട്ടിന്റെ നേതൃപദവിയ്ക്ക് ആയുസ് ഉണ്ടായിരിക്കുക എന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. ജനുവരിയോടെ സ്ഥാനമാറ്റം ഉണ്ടായേക്കും. അതേസമയം രാജിവച്ച് സ്ഥാനം ഒഴിയാൻ അദ്ദേഹത്തിന് സാവകാശം ലഭിക്കുമെന്ന് വിശ്വസിക്കുന്നവരും പാർട്ടിയിൽ ഉണ്ട്.

Read More