- ‘നിങ്ങൾ കഴിഞ്ഞ 15 വർഷമായി ഇത് തന്നെ പറയുന്നു‘: കോൺഗ്രസിന്റെ ആരോപണങ്ങളെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ
- അയർലൻഡിലെ നഴ്സുമാരിൽ ഭൂരിഭാഗവും വിദേശികൾ; ഗവേഷണ റിപ്പോർട്ട് പുറത്ത്
- കോൺസുലർ സഹായം തേടുന്ന ഐറിഷ് പ്രവാസികളുടെ എണ്ണത്തിൽ വർധന
- ടിപ്പററിയിലെ ആക്രമണം; വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
- മഴയും, വെയിലും, തണുപ്പും; ഈ വാരം സമ്മിശ്ര കാലാവസ്ഥ
- അനുമതിയില്ലാതെ നിർമ്മിച്ചു; മീത്തിലെ വീട് പൊളിച്ച് മാറ്റി
- ലണ്ടൻഡെറിയിൽ പോലീസുകാരനെ ആക്രമിച്ചു; യുവാക്കൾ അറസ്റ്റിൽ
- ബംഗളൂരുവിൽ സെന്റ് പാട്രിക്സ് ദിനം ആഘോഷിച്ചു
Author: sreejithakvijayan
ബെൽഫാസ്റ്റ്: ഗോൾഫ് ഓപ്പൺ ചാമ്പ്യൻഷിപ്പ് നോർതേൺ അയർലൻഡിന്റെ വരുമാനത്തെ സ്വാധീനിക്കുമെന്ന് പഠനം. ചാമ്പ്യൻ ഷിപ്പ് നോർതേൺ അയർലൻഡിന്റെ ഖജനാവിന് 280 മില്യൺ പൗണ്ടിന്റെ അധിക നേട്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അടുത്തിടെ ഗോൾഫ് ഗെയിം അയർലൻഡിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ കരുത്തു നൽകുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ടൂർണമെന്റിന്റെ ആതിഥേയരായ ആർ ആൻഡ് എയും ടൂറിസം വകുപ്പും ചേർന്ന് നിയോഗിച്ച സ്വതന്ത്ര ഗവേഷണ ഏജൻസിയാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയിരിക്കുന്നത്. റോയൽ പോർട്ട്രഷ് ഗോൾഫ് ക്ലബ്ബിലെ ജൂലൈയിലെ മത്സരം വടക്കൻ അയർലണ്ടിൽ ഏകദേശം 90 മില്യൺ പൗണ്ടിന്റെ സാമ്പത്തിക സ്വാധീനം ചെലുത്തിയെന്നും ഗവേഷണം കണ്ടെത്തിയിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ മൃഗശാലയിലെ തത്തയ്ക്ക് അയർലൻഡിലെ ഫുട്‌ബോൾ താരത്തിന്റെ പേര് നൽകി അധികൃതർ. മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് പ്ലേ ഓഫിൽ അയർലൻഡിന് ഇടം നേടിക്കൊടുത്ത താരം ട്രോയ് പാരറ്റിന്റെ പേരാണ് തത്തയ്ക്ക് നൽകാൻ ധാരണയായത്. പ്ലേ ഓഫിൽ അയർലൻഡ് സ്ഥാനം പിടിച്ചെടുത്തതിന് പിന്നാലെയാണ് അധികൃതർ പേര് നൽകിയത്. ഞായറാഴ്ച ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ 3-2 എന്ന സ്‌കോറിന് ഹംഗറിയെ തോൽപ്പിച്ച് ആയിരുന്നു പ്ലേ ഓഫിലേക്ക് അയർലൻഡ് ചുവടുവച്ചത്. പെനാൽറ്റി സ്‌പോട്ടിൽ നിന്ന് ഒരു ഗോൾ നേടി അദ്ദേഹം രണ്ടുതവണ ടീമിനെ സമനിലയിലെത്തിച്ചു. തുടർന്ന് അദ്ദേഹം നടത്തിയ പോരാട്ടം ടീമിനെ കാത്തു. ഇതോടെയാണ് അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം തത്തയ്ക്ക് പേര് നൽകാൻ അധികൃതർ തീരുമാനിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ആൺ സിട്രോൺ- ക്രെസ്റ്റഡ് കൊക്കറ്റൂവിന് ആണ് ട്രോയ് പാരറ്റ് എന്ന പേര് നൽകിയിരിക്കുന്നത്.
ലൗത്ത്: കൗണ്ടി ലൗത്തിലെ ഡണ്ടാൽക്കിൽ ഉണ്ടായ വാഹനാപകടത്തിൽ വിതുമ്പി രാഷ്ട്രീയ ലോകവും. ഇന്നലെ ചേർന്ന ബ്രിട്ടീഷ്- ഐറിഷ് ഇന്റർഗവൺമെന്റൽ കോൺഫറൻസിൽ രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഉൾപ്പെടെയുള്ളവർ ഇന്റർഗവൺമെന്റൽ കോൺഫറൻസിന്റെ ഭാഗമായി. രാജ്യത്ത് ഉണ്ടായ അപകടം അത്യന്തം ഹൃദയഭേദകം ആണെന്ന് സൈമൺ ഹാരിസ് പറഞ്ഞു. ഏറ്റവും ദു:ഖമുളവാക്കുന്ന സംഭവം ആയിരുന്നു അപകടം എന്നും രാജ്യത്തെ കറുത്ത മേഘം മൂടിയെന്നും നീതി മന്ത്രി ജിം ഒ കെല്ലഗൻ വ്യക്തമാക്കി. ഭയങ്കരമായ നഷ്ടം ആണ് അപകടത്തിൽ ഉണ്ടായത് എന്ന് നോർതേൺ അയർലൻഡിന്റെ ബ്രിട്ടീഷ് സെക്രട്ടറി കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിൽ ഈ ആഴ്ച മഞ്ഞ് വീഴ്ചയ്ക്ക് സാധ്യത. താപനില പൂജ്യത്തിന് താഴെയാകും. ഇന്നും നാളെയും രാത്രി കാലങ്ങളിൽ താരതമ്യേന നല്ല തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു. ഇന്നും നാളെയും രാത്രി ശൈത്യകാല മഴ പെയ്‌തേക്കാം. ഈ ആഴ്ച താപനില -10 ഡിഗ്രി സെൽഷ്യസിലേക്ക് വരെ താഴാം. ഇന്ന് രാവിലെ മുതൽ മഴയോ ചാറ്റൽ മഴയോ അനുഭവപ്പെടാം. തെക്ക് കിഴക്ക് മേഖലയിൽ മഞ്ഞ് മൂടിയ കാലാവസ്ഥയും വടക്ക് പടിഞ്ഞാറ് ഭാഗത്ത് വെയിലും ചാറ്റൽ മഴയും ഉണ്ടാകും. വടക്ക് ഭാഗത്ത് ആലിപ്പഴം വീഴ്ചയ്ക്കും സാധ്യതയുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ മൃഗശാലയിൽ ജീവൻ നഷ്ടമാകുന്ന മൃഗങ്ങളുടെ എണ്ണത്തിൽ വർധന. 2023 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം മൃഗങ്ങളുടെ മരണ നിരക്കിൽ 64 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ചത്തവയിൽ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങൾ ഉൾപ്പെടെ ഉണ്ട് എന്നത് വലിയ ആശങ്കയുളവാക്കുന്നുണ്ട്. കഴിഞ്ഞ വർഷം മൃഗശാലയിലെ 41 മൃഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ രണ്ട് ഏഷ്യൻ ആനകൾ, സീബ്ര, രണ്ട് ഗ്രേ വൂൾവ്‌സ് എന്നിവ ഉൾപ്പെടുന്നു. ഇതിന് പുറമേ പെൺ ചിമ്പാൻസിയും രണ്ട് ബോർണിയൻ ഒറാങ്ങ് ഉട്ടാനുകൾക്കും ജീവൻ നഷ്ടമായി.
ഡബ്ലിൻ: സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിൽ അയർലൻഡിലെ പ്രെസ്ബിറ്റീരിയൻ ചർച്ച് വീഴ്ച വരുത്തിയ സംഭവത്തിൽ അന്വേഷണം. ചർച്ചിന്റെ സമ്മതത്തോടെ ക്രിമിനൽ അന്വേഷണമാണ് വടക്കൻ അയർലൻഡ് പോലീസ് ആരംഭിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിൽ ചർച്ച് തലവന്റെ രാജിയ്ക്ക് പിന്നാലെയാണ് അന്വേഷണം. കുറ്റവാളികളെ സമൂഹത്തിന് മുൻപിൽ കൊണ്ടു വന്ന് നീതി ഉറപ്പാക്കുകയാണ് തന്റെയും അന്വേഷണ സംഘത്തിന്റെയും ലക്ഷ്യം എന്ന് പിഎസ്എൻഐ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ഡേവി ബെക്ക് പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ ഉത്തരവാദികളായവർ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ബെക്ക് കൂട്ടിച്ചേർത്തു.
ഡബ്ലിൻ: രാജ്യത്തെ സെർവിക്കൽ ക്യാൻസർ മുക്തമാക്കാൻ നിർണായക നീക്കവുമായി സർക്കാർ. അധികം വൈകാതെ സ്ത്രീകൾക്ക് സ്മിയർ ടെസ്റ്റ് വീട്ടിൽ ഇരുന്ന് നടത്താനുള്ള സൗകര്യം രാജ്യത്ത് ഉണ്ടായേക്കും. 15 വർഷത്തിനുള്ളിൽ സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കാനുള്ള പാതയിലാണ് അയർലൻഡ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് പ്രവചിക്കുന്നത്. സെർവിക്കൽ ക്യാൻസർ നിർമാർജന ദിനത്തോട് അനുബന്ധിച്ച് സ്ത്രീകൾക്കായി ഒരു ഡിഐവൈ ഹോം ടെസ്റ്റ് രൂപകൽപ്പന ചെയ്തിട്ടുണ്ടെന്ന് എച്ച്എസ്ഇയുടെ റിപ്പോർട്ടിൽ പറയുന്നു.
കോർക്ക്: പുതുവർഷത്തോടെ ഉത്പാദനം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനവുമായി കോർക്കിലെ ബ്രൂവറി. ദീർഘകാലമായി പ്രവർത്തിക്കുന്ന ഫ്രാൻസിസ്‌കൻ വെൽ ബ്രൂവറിയാണ് ഉത്പാദനം നിർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉടമ മോൾസൺ കൂർസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 15 ജീവനക്കാർ നിലവിൽ ബ്രൂവറിയിൽ പ്രവർത്തിക്കുന്നുണ്ട്. അടച്ച് പൂട്ടൽ ഇവരെ ബാധിക്കും. അതിനാൽ വളരെ ഹൃദയവേദനയോടെയാണ് പ്രവർത്തനം നിർത്തുന്ന വാർത്ത പങ്കുവയ്ക്കുന്നത് എന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. വളരെ നിസാരമായി എടുത്ത തീരുമാനം അല്ല ഇത്. 15 ജീവനക്കാർക്ക് എല്ലാ വിധ പിന്തുണയും ഞങ്ങൾ നൽകുന്നുവെന്നും കമ്പനി കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഡബ്ലിനിലെ പുതിയ കോസ്റ്റ് റെന്റൽ വീടുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം. ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്നലെ മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. എൽഡിഎയുടെ 600 കോസ്റ്റ് റെന്റൽ ഹോമുകളിൽ കൂപ്പർ സ്‌ക്വയറിലെ 229 അപ്പാർട്ട്‌മെന്റുകളിലേക്കാണ് ആദ്യഘട്ട അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 102 വൺ ബെഡ് റൂം, 116 ടു ബെഡ് റൂം, 11 ത്രീ ബെഡ്‌റൂം വീടുകൾ ഉൾപ്പെടുന്നു. എൽഡിഎയുടെ വെബ്‌സൈറ്റ് വഴി ആളുകൾക്ക് വീടുകൾക്കായുള്ള അപേക്ഷ സമർപ്പിക്കാം.
വിക്ലോ: കൗണ്ടി വിക്ലോയിൽ കടലിൽ മുങ്ങിമരിച്ച വനിതയെ തിരിച്ചറിഞ്ഞു. കിൽപൂൾ ഹിൽ ഫാമിലെ അന്തേവാസിയായ വെൻഡി മാക്‌സിൻ ഹെർബ്സ്റ്റ് ആണ് മരിച്ചത്. 70 വയസ്സാണ് ഇവരുടെ പ്രായം. ശനിയാഴ്ചയായിരുന്നു മഗെരാബെഗ് ബീച്ചിൽ വച്ച് വെൻഡി അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും രണ്ട് മണിക്കൂറിന് ശേഷം നാല് മണിയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വെൻഡിയ്‌ക്കൊപ്പം മറ്റൊരു സ്ത്രീയും അപകടത്തിൽപ്പെട്ടിരുന്നു. ഇവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
