ക്ലെയർ: ക്ലെയറിലെ സംഗീതോത്സവത്തിൽ പങ്കുകൊണ്ട് ആഫ്രിക്കയിൽ നിന്നുള്ള സംഘവും. മൊസാംബിക്കിൽ നിന്നുള്ള സംഗീതജ്ഞരാണ് കിഴക്കൻ ക്ലെയറിലെ ഫീക്കിൾ ഗ്രാമത്തിൽ നടന്ന പരിപാടിയുടെ ഭാഗമായത്. പരമ്പരാഗത സംഗീതജ്ഞർക്കൊപ്പം ആഫ്രിക്കൻ സംഘം കൂടി ചേർന്നതോടെ പരിപാടി ഗംഭീരമായി. നൂറ് കണക്കിന് പേരാണ് ഇവരുടെ പരിപാടി കാണാൻ എത്തിയത്.
ഫീക്കിൾ ട്രഡീഷണൽ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലാണ് സംഗീത പരിപാടി നടക്കുന്നത്. തുടർച്ചയായ 38ാം വർഷമാണ് ഇവിടെ പരിപാടി നടക്കുന്നത്. എന്നാൽ ആഫ്രിക്കൻ സംഘത്തിന്റെ വരവ് പരിപാടിയെ വേറിട്ടതാക്കി. മൊസാംബിക്വാൻ ഗ്രൂപ്പ് സിക്വിറ്റ്സി മൊസാംബിക് യൂത്ത് ഓർക്കസ്ട്രയിലെ അംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.
Discussion about this post

