കോർക്ക്: കൗണ്ടി കോർക്കിൽ കാറിടിച്ച് കാൽനട യാത്രികന് പരിക്ക്. ഞായറാഴ്ച പുലർച്ചെ മാക്രൂമിൽവച്ചായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ 30 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗുർട്ടീൻറോയിലെ ആർ582 ൽ ആയിരുന്നു അപകടം ഉണ്ടായത്. നടന്നുപോകുകയായിരുന്ന 30 കാരനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഇത് സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. ഉടനെ സ്ഥലത്ത് എത്തി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് യുവാവ് ചികിത്സയിലുള്ളത്.
Discussion about this post

