ഡൗൺ: കൗണ്ടി ഡൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും പുരോഹിതന് നേരെയുണ്ടായ ആക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന് പോലീസ്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് വിവരങ്ങൾ ലഭിച്ചത് എന്നാണ് സൂചന.
ഇന്നലെയായിരുന്നു മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരു സംഭവങ്ങളും ഉണ്ടായത്. സെന്റ് പാട്രിക് അവന്യുവിലെ ചർച്ചിലെ പുരോഹിതനാണ് ആക്രമണത്തിന് ഇരയായത്. പള്ളിയിൽ പ്രാർത്ഥനയ്ക്കെന്ന പേരിൽ എത്തിയ യുവാവ് കുപ്പി കൊണ്ട് പുരോഹിതന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു.
ഇതിന് പിന്നാലെ ഉച്ചയോടെയാണ് മരിയൻ പാർക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവങ്ങളിൽ പോലീസ് ഊർജ്ജിത അന്വേഷണം നടത്തുകയാണ്. അറസ്റ്റ് സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

