ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ താപനില കുറയും. ഈ വാരവും അടുത്ത വാരവും താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ക്രിസ്തുമസ് ദിനത്തിലും വലിയ തണുപ്പ് അനുഭവപ്പെടും.
ഞായറാഴ്ച -2 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില അനുഭവപ്പെടുക. ഇന്ന് പൊതുവെ ആർദ്രമായ കാറ്റുള്ള കാലാവസ്ഥ അനുഭവപ്പെടും. നേരിയ തോതിൽ മഴയും ഉണ്ടാകും. ചിലപ്പോൾ മഴ ശക്തമാകാം.
Discussion about this post

