ഡബ്ലിൻ: അയർലൻഡ് ഇന്ത്യൻ കൗൺസിലുമായി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഇന്ന് ചർച്ച നടത്തും. അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ചർച്ച. കഴിഞ്ഞ മാസം താലയിൽവച്ച് യുവാവിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ കൗൺസിൽ സൈമൺ ഹാരിസിന്റെ ശ്രദ്ധയിൽപ്പെടുത്തും.
ഇന്ത്യക്കാർ തുടർച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ അടിയന്തിരമായി സർക്കാർ ഇടപെടണമെന്ന് അയർലൻഡിലെ ഇന്ത്യൻ സമൂഹം ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചായായാണ് കൂടിക്കാഴ്ച. ചർച്ചയുടെ അടിസ്ഥാനത്തിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്ത് വരാനാണ് ഇന്ത്യൻ സമൂഹത്തിന്റെ തീരുമാനം.
Discussion about this post

