Author: sreejithakvijayan

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. ഫിനാഗി റോഡ് നോർത്ത് മേഖലയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് കാറുകൾ തമ്മിൽ പരസ്പരം കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 30, 60, 70 വയസ്സുള്ളവരാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരും അപകടനില തരണം ചെയ്തുവെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃക്‌സാക്ഷികളോട് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: ഷീലാ പാലസ് സീഫുഡ് റെസ്റ്റോ പബ്ബ് ഡബ്ലിനിൽ പ്രവർത്തനം ആരംഭിച്ചു. മലയാളത്തിന്റെ പ്രിയ നടി ഹണി റോസ് ആയിരുന്നു കഴിഞ്ഞ ദിവസം പബ്ബ് ഉദ്ഘാടനം ചെയ്തത്. സെന്റ് സ്റ്റീഫൻസ് ഗ്രീനിലെ ഗ്രാഫ്റ്റൻ സ്ട്രീറ്റിലാണ് ഷീലാ പാലസ് റെസ്റ്റോ പബ്ബ്. ഉദ്ഘാടനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ ആയിരുന്നു ഒരുക്കിയിരുന്നത്. ഓറ ബാൻഡിന്റെ മ്യൂസിക് പ്രോഗ്രാമും ഡിജെ സനയുടെ അത്യുഗ്രൻ പെർഫോമൻസും ഉണ്ടായിരുന്നു. അർനോൾഡ് ഷ്വാർസ്‌നെഗർ, സിൽവസ്റ്റർ സ്റ്റലോൺ എന്നീ ഹോളിവുഡ് സൂപ്പർതാരങ്ങൾ ഉടമസ്ഥരായിരുന്ന റെസ്‌റ്റോ പബ്ബ് ആണ് ഷീലാ പാലസ് സ്വന്തമാക്കിയിരിക്കുന്നത്.

Read More

ഡബ്ലിൻ: അയർലന്റിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായ സാറാ കോയിൽ അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. 108 വയസ്സായിരുന്നു സാറയുടെ പ്രായം. സാറയുടെ മരണവിവരം കുടുംബാംഗങ്ങളാണ് പുറത്തുവിട്ടത്. പ്രായാധിക്യം സംബന്ധിച്ച അവശതകളെ തുടർന്നായിരുന്നു സാറയുടെ വിയോഗം. 109ാം പിറന്നാൾ ആഘോഷിക്കാൻ 10 ദിവസം ബാക്കി നിൽക്കേയായിരുന്നു സാറ അന്തരിച്ചത്. 1916 ജൂലൈ 24 ന് ആയിരുന്നു സാറ ജനിച്ചത്. നോക്കാറ്റോംകോയിൽ സ്വദേശിനിയാണ്.

Read More

വിക്ലോ: കൗണ്ടി വിക്ലോയിൽ റെസ്‌റ്റോറന്റിൽ തീപിടിത്തം. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ബ്രേയിലെ കാസിൽ സ്ട്രീറ്റിലെ റെസ്‌റ്റോറന്റിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് എത്തി ഉടൻ തീയണച്ചു. തീപിടിത്തത്തിൽ സ്ഥാപനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ നാല് പേരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.  റെസ്റ്റോറന്റിൽ ഉണ്ടായിരുന്ന നിരവധി പേർക്ക് ചെറിയ തരത്തിൽ പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.  റെസ്‌റ്റോറന്റിൽ തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ വീടിനും കാറുകൾക്കും തീയിട്ട കേസിലെ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ടാലറ്റ് സ്വദേശി സീൻ ബൈറന് ആണ് കോടതി ശിക്ഷ വിധിച്ചത്. 2023 ൽ ഉണ്ടായ സംഭവത്തിലാണ് കോടതി നടപടി. ഡബ്ലിൻ സ്വദേശിയുടെ വീടിനും കാറുകൾക്കും നേരെയായിരുന്നു സീൻ ആക്രമണം നടത്തിയത്. ഡബ്ലിൻ സ്വദേശിയുടെ രണ്ട് കാറുകൾ സീൻ തീയിട്ട് നശിപ്പിക്കുകയായിരുന്നു. ഈ തീ വീടിനുള്ളിലേക്കും പടർന്നു. സംഭവ സമയം കുടുംബം ഉറങ്ങുകയായിരുന്നു. വെളിച്ചം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനാലവഴി നോക്കിയപ്പോഴാണ് കാറുകൾ കത്തുന്നതായി വീട്ടുടമ കണ്ടത്. ഉടനെ ഫയർഫോഴ്‌സിന്റെ സേവനം തേടുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീട്ടിലെ സിസിടിവി പരിശോധിച്ചതിലാണ് സീനാണ് തീയിട്ടതെന്ന് വ്യക്തമായത്. ഉടനെ പോലീസിന് ഈ ദൃശ്യങ്ങൾ കൈമാറുകയായിരുന്നു. കേസിൽ നാല് വർഷവും ഒൻപത് മാസവും നീണ്ട തടവാണ് സീനിന് കോടതി ശിക്ഷയായി വിധിച്ചത്.

Read More

ഡബ്ലിൻ: ഗർഭഛിദ്രത്തിനെതിരെ അവബോധം തുടരുന്നതിനിടെ അയർലന്റിൽ കഴിഞ്ഞ വർഷം നടന്ന ഗർഭഛിദ്രങ്ങളുടെ കണക്ക് പുറത്ത്. 2024 ൽ 10,852 ഗർഭഛിദ്രങ്ങളാണ് നടന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഭൂരിഭാഗവും നേരത്തെയുള്ള ഗർഭധാരണത്തെ തുടർന്നുളളതാണ്. നേരത്തെയുള്ള ഗർഭധാരണത്തെ തുടർന്ന് 10,711 അബോർഷനുകളാണ് നടത്തിയത്. ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കയെ തുടർന്ന് 24 ഗർഭഛിദ്രങ്ങളും നടത്തി. ഭ്രൂണത്തിന് ജീവൻ നഷ്ടമായതിനെ തുടർന്ന് 108 ഗർഭഛിദ്രങ്ങളാണ് അയർലന്റിൽ കഴിഞ്ഞ വർഷം നടത്തിയത്. ജനുവരിയിൽ ആയിരുന്നു ഏറ്റവും കൂടുതൽ അബോർഷനുകൾ നടന്നത്. 1056 എണ്ണം. മെയിൽ 967 അബോർഷനുകളും ജൂണിൽ 952 അബോർഷനുകളും നടന്നു. കഴിഞ്ഞ വർഷം ഗർഭഛിദ്രത്തിന് വിധേയരായവരിൽ 4,125 പേർ ഡബ്ലിൻ സ്വദേശിനികളാണ്.

Read More

ഡബ്ലിൻ: അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥ വലിയ വെല്ലുവിളിയിലൂടെ കടന്ന് പോകുകയാണെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മന്ത്രിസഭയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 30 ശതമാനം താരിഫിന്റെ സ്വാധീനം അസാധാരണമായിരിക്കുമെന്നും സൈമൺ ഹാരിസ് പ്രതികരിച്ചു. 30 ശതമാനം താരിഫ് ഏർപ്പെടുത്തിക്കൊണ്ടുള്ള അമേരിക്കയുടെ തീരുമാനം അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത് രാജ്യത്ത് വൻ തൊഴിൽ നഷ്ടത്തിനും കാരണമാകും. താരിഫിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. 30 ശതമാനം താരിഫ് അസാധാരണമായ സ്വാധീനം ആയിരിക്കും അയർലന്റിൽ ഉണ്ടാക്കുക. അതുകൊണ്ട് സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കത്തിക്കുത്ത്. സംഭവത്തിൽ യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രി ജെയിംസ് ജോയ്‌സ് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 8.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. സൈക്കിളിൽ എത്തിയ ആൾ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് പരിക്കേറ്റയാൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ആക്രമണത്തിൽ യുവാവിന് സാരമായി പരിക്കേറ്റിരുന്നു. ഉടനെ സംഭവം കണ്ടയാൾ ഫസ്റ്റ് എയ്ഡ് നൽകിയത് യുവാവിന് സഹായകരമായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേറ്റർ ആശുപത്രിയിലാണ് പരിക്കേറ്റയാൾ ചികിത്സയിൽ കഴിയുന്നത്. അദ്ദേഹം അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

Read More

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ ഉണ്ടായ വെടിവയ്പ്പ് സംഭവത്തിൽ രണ്ട് കൗമാരക്കാർ അറസ്റ്റിൽ. ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെയായിരുന്നു ഇരുവരും പ്രതികളായ വെടിവയ്പ്പ് സംഭവം ഉണ്ടായത്. മുള്ളിംഗറിലെ ആർഡ്‌ലീ പാർക്കിൽ ആയിരുന്നു സംഭവം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം സംഭവത്തിന് ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം വിവരം നൽകണമെന്ന് പോലീസ് അറിയിച്ചു. ഗാർഡയെ മുള്ളിംഗർ ഗാർഡ സ്റ്റേഷനിൽ (044) 938 4000 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനിൽ 1800 666 111 എന്ന നമ്പറിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടമെന്നാണ് നിർദ്ദേശം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read More

ബെൽഫാസ്റ്റ്: ട്വെൽത്ത് നെെറ്റ് ആഘോഷങ്ങൾക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൗമാരക്കാരൻ അറസ്റ്റിൽ. 16 വയസ്സുള്ള കുട്ടിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ കുട്ടിയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചു. ഇക്കഴിഞ്ഞ 12 ന് ആയിരുന്നു സംഭവം. ഡൊണഗൽ റോഡിൽവച്ചായിരുന്നു കുട്ടിയുടെ പരാക്രമം. 16 കാരന്റെ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ ഇവർ പോലീസുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.

Read More